
പൾസ് പോളിയോ
ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം
ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ നിർവ്വഹിച്ചു. അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളി മരുന്ന് നൽകി അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രി ഓർമിപ്പിച്ചു.
ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കൃഷ്ണകുമാർ മാധവദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, സിനിമാതാരം കാലടി ഓമന, സംസ്ഥാനതല നിരീക്ഷകർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു

