
തിരു: പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും എഴുത്തുകാരനുമായിരുന്ന ടി ജെ എസ് ജോർജിനെ അനുസ്മരിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ മാധ്യമ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ഒത്തുകൂടി. എഴുത്തുകാരൻ
ഡോ. കെ എസ്. രവികുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.രാധാകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ടി ജെ എസിൻ്റെ സഹോദരൻ ടി.ജെ.എസ്.മാത്യു,
മുതിർന്ന മാധ്യമ പ്രവർത്തകരായ ജോൺ മുണ്ടക്കയം, മലയിൻകീഴ് ഗോപാലകൃഷ്ണൻ, മാങ്ങാട് രത്നാകരൻ, പി.വി.മുരുകൻ, പി.എസ്.റംഷാദ് എന്നിവർ സംസാരിച്ചു.
പ്രസ് ക്ലബ് സംഘടിപ്പിച്ച ടി.ജെ.എസ്.ജോർജ് അനുസ്മരണ യോഗത്തിൽ എഴുത്തുകാരൻ ഡോ.കെ.എസ്. രവികുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രസിഡൻ്റ് പി.ആർ.പ്രവീൺ, മുതിർന്ന മാധ്യമ പ്രവർത്തകരായ മാങ്ങാട് രത്നാകരൻ, ജോൺ മുണ്ടക്കയം, മലയിൻകീഴ് ഗോപാലകൃഷ്ണൻ, ടി ജെ എസിൻ്റെ സഹോദരൻ ടി.ജെ.എസ്.മാത്യു എന്നിവർ സമീപം
