ഞാൻ നീ ആകുന്നു; തത്വമസിയെ വ്യാഖ്യാനിച്ചതോടെ പുലിവാല് പിടിച്ച് മന്ത്രി വാസവൻ

തത്ത്വമസിയെ വ്യാഖ്യാനിച്ച് പുലിവാല് പിടിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. പത്തനംതിട്ടയിലെ കോൺഗ്രസ് സമരത്തിനിടെ ദേവസ്വം ബോർഡ് ഓഫീസ് തകർത്തതിനെതിരെ എൽഡിഎഫ് ശനിയാഴ്ച നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി തത്വമസി എന്ന വാക്കിന്റെ അർത്ഥം പറഞ്ഞ് പുലിവാല് പിടിച്ചത്. അത് നീ ആകുന്നു എന്നതിന് പകരം ഞാൻ നീ ആകുന്നു എന്നായിരുന്നു വി എൻ വാസവൻ തത്വമസിയെ വ്യാഖ്യാനിച്ചത്.

മന്ത്രിയുടെ പ്രസംഗം ഇങ്ങനെ…

“ശബരിമലയിൽ പോയവർക്കറിയാം അവിടെ ആദ്യം എഴുതിവെച്ചിരിക്കുന്നത് തത്ത്വമസി എന്നാണ്. ഞാൻ നീ ആകുന്നു എന്നാണ് അതിന്റെ അർഥം. ശബരിമലയിൽവരുന്ന ഓരോ ഭക്തനും അയ്യപ്പനാണ്. അയ്യപ്പനും ഭക്തനും തമ്മിൽ വ്യത്യാസമില്ലെന്ന സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏക തീർഥാടനകേന്ദ്രം ശബരിമലയാണെന്ന് നാം അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുകയാണ്”, മന്ത്രി പറഞ്ഞു.

error: Content is protected !!