Categories: KERALANEWS

സൃഷ്ടി സ്ഥിതി സംഹാരം “സംഗീത ലോകത്ത് ശ്രദ്ധേയയായി ശ്യാമ കളത്തിൽ

മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയയാകുകയാണ് ശ്യാമ കളത്തിൽ എന്ന ഗായിക. പ്രസിദ്ധ സംവിധായകൻ ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സൃഷ്ടി സ്ഥിതി സംഹാരം “എന്ന ചിത്രത്തിൽ, വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനത്തിന്, സംഗീതം നിർവ്വഹിച്ച്, ഗാനം ആലപിച്ചതോടെയാണ്, ശ്യാമ കളത്തിൽ ശ്രദ്ധേയയായത്.

സംഗീത ചക്രവർത്തി നെയ്യാറ്റിൻകര വാസുദേവന്റെ പ്രിയ ശിഷ്യയായ ശ്യാമ കളത്തിൽ, സ്വാതി തിരുന്നാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണവും, ഗാന പ്രവീണയും പാസായി. തുടർന്ന്, പരമശിവ മേനോന്റെ കീഴിലും, സംഗീതം അഭ്യസിച്ചു. സംഗീതത്തിലെ നാട്ടുവാങ്കവും നേടിയെടുത്തു. തുടർന്ന്, ആകാശവാണിയിൽ, ശ്രദ്ധേയമായ ലളിത ഗാനങ്ങൾ ആലപിചുതോടെ, ശ്യാമ കളത്തിൽ കൂടുതൽ ശ്രദ്ധേയയായി.

സംഗീത കച്ചേരികളിലും, തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള, ശ്യാമ, സംഗീതപ്രതിഭകളുമായി ചേർന്ന്, വിദേശത്തും, നാട്ടിലുമായി നിരവധി, സംഗീത സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇതിലൂടെ ശ്യാമ കൂടുതൽ ശ്രദ്ധേയയാകുകയും ചെയ്തു.

ലളിതഗാനം, ഭക്തി ഗാനങ്ങൾ, സംഗീത പാരായണം എന്നീ സംഗീത മേഖലകളിൽ, കൂടുതൽ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ശ്യാമ കളത്തിൽ, ബെന്നി പി.തോമസിന്റെ  “സൃഷ്ടി സ്ഥിതി സംഹാരം “എന്ന പുതിയ ചിത്രത്തിലൂടെ, സിനിമാ സംഗീത മേഖലയിലേക്കും കടന്നുവന്നിരിക്കുന്നു. സിനിമാ മേഖലയിൽ ഒരു ഗായികയായും, സംഗീത സംവിധായികയായും അറിയപ്പെടാനാണ് ശ്യാമ കളത്തിലിന്റെ ആഗ്രഹം. അതിനായി തുടർന്നും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് ശ്യാമ കളത്തിൽ അറിയിച്ചു.

അയ്മനം സാജൻ

News Desk

Recent Posts

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…

12 hours ago

ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം; പുതിയ ഉത്തരവുമായി കേരള സർക്കാർ

കട്ട് ഓഫ് തീയതി 1990ൽ നിന്ന് 2008ലേക്ക് നീട്ടി; നിശ്ചിത നിരക്കിൽ ഭൂമി ക്രമവത്കരിക്കാം തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ സർക്കാർ…

12 hours ago

നേപ്പാളിൽ മിന്നൽ പ്രളയം: അന്വേഷിച്ച 82 പേരിൽ 60 കേരളീയർ സുരക്ഷിതർ; ഇനി കണ്ടെത്താനുള്ളത് 8 പേർ

14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്; ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് കേരളീയരുമായി ഉൾപ്പെടെ എട്ടുപേരുമായി ബന്ധപ്പെടാനായില്ല. തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ…

13 hours ago

ഇന്നത്തെ നക്ഷത്രഫലം 28-08-2026: 27 നക്ഷത്രക്കാർക്കും ഇന്നത്തെ ഫലം

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്തിയാറ് ഓഗസ്റ്റ് ഇരുപത്തിയെട്ടിലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

24 hours ago

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി വേണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന പരാമർശത്തിൽ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന്…

1 day ago

അയ്യങ്കാളി ജലോത്സവം 2026: വെള്ളായണി കായലിൽ ആവേശം; വള്ളംകളിയുടെ വിശേഷങ്ങൾ

തിരുവനന്തപുരം: നവോത്ഥാന നായകനായ മഹാത്മാ അയ്യങ്കാളിയുടെ സ്മരണാർഥം വെള്ളായണി കായലിൽ സംഘടിപ്പിച്ച 49-ാമത് അയ്യങ്കാളി ജലോത്സവം ആവേശകരമായി. ആരോഗ്യം, ദേവസ്വം…

1 day ago