
വസ്തുതകളിലും , മൂല്യബോധത്തിലുമൂന്നിയ വാർത്തകൾക്കു എക്കാലവും പ്രസക്തിയുണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രസ്താവിച്ചു , ഭാരതീയ വിദ്യാഭൻ ജേർണലിസം കോളേജിലെ നാല്പതിനാലാമതു ബാച്ചിന്റെ അവാർഡ് വിതരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .മാധ്യമ മേഖലയിലേക്ക് കടന്നു വരുന്നവരെ ഇക്കാര്യം ഇപ്പോഴും ഞാൻ ഓര്മിപ്പിക്കാറുണ്ട് , അത്തരം വർത്തകൾക്കുമാത്രമേ സാമൂഹിക അംഗീകാരം ലഭിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി .ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ജി .എൽ .മുരളീധരൻ .എ .കെ നായർ എന്നിവർ പങ്കെടുത്തു .അഖിലേന്ത്യാ റാങ്ക് ജേതാക്കളായ രാഖീ രാജീവ് , എസ്സ്.കൃഷ്ണപ്രിയ , ടി .കെ ആറ്റബീ എന്നിവർ അനുഭവം പങ്കുവെച്ചു . ഭാരതീയ വിദ്യാഭവൻ സെക്രട്ടറി എസ് .ശ്രീനിവാസൻ . സ്വാഗതവും കോളേജ് പ്രിൻസിപ്പൽ പ്രസാദ് നാരായണൻ നന്ദിയും പ്രകാശിപ്പിച്ചു .


