ക്രൈസ്തവ സമൂഹത്തിനെതിരേയുളള അക്രമങ്ങൾ അപലപനീയം-ശശി തരൂർ എം.പി

തിരുവനന്തപുരം:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേയുളള അക്രമങ്ങൾ അപലപനീയമെന്ന് ശശി തരൂർ എം.പി.പാളയം എൽ.എം.എസ് കോമ്പൌണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ ക്രിസ്തുമസ്സന്ദേശം നൽകിസംസാരിക്കുകയായിരുന്നു എം.പി.
ആഘോഷവേളകളിൽ നടക്കുന്ന അക്രമങ്ങൾ ഒരു മതവിഭാഗത്തിനു നേരെമാത്രം ഉളളതായി കണക്കാക്കാൻ കഴിയില്ല.അത് നമ്മുടെ രാജ്യത്തിനും ഭരണഘടനയ്ക്കും എതിരെയുളള അക്രമമാണെന്നും എം.പി പറഞ്ഞു.ട്രിവാൻഡ്രം ഫെസ്റ്റ് മുന്നോട്ടുവെയ്ക്കുന്ന ഒരുമയുടെ ആശയം ലോകത്തിന് മാതൃകയാവട്ടെ എന്നും എം.പി ആശംസിച്ചു.
ചടങ്ങിൽആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, റവ.ഡോ.എ.പി.ക്രിസ്റ്റൽ ജയരാജ്,റവ.ക്രിസ്റ്റിൻ ദാസ്,റവ.സാം സിംഗ്,റവ.അനൂപ്എജോസഫ്,റവ.ദിവിൻഎസ്സന്തോഷ്,ഇവാ.ആമോസ് ഇസ്രായേൽ,ഇവാ.എബ്രഹാം,റവ.ജി.ജയൻ,റവ.ഡോ.എൽ.ജെ.സാജീസ്,അഡ്വ.ബിജു ഇമ്മാനുവൽഎന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഫോട്ടോ:ട്രിവാൻഡ്രം ഫെസ്റ്റിന്റെ ഭാഗമായി ക്രിസ്തുമസ് ദിനത്തിൽ പാളയം എൽ.എം.എസിൽ നടന്ന സമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു.ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,റവ.ഡോ.എ.പി.ക്രിസ്റ്റൽ ജയരാജ് തുടങ്ങിവർ വേദിയിൽ

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 25-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന്, 2026 ഓഗസ്റ്റ് 25, വിവിധ നക്ഷത്രക്കാർക്ക് തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

1 hour ago

ഇടപ്പഴഞ്ഞിയിൽ സായാഹ്ന തട്ടുകടകൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…

8 hours ago

സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ

തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…

8 hours ago

വൈദ്യുതി താരിഫ് റെഗുലേഷൻ 2026: കരട് പ്രസിദ്ധീകരിച്ചു; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: വൈദ്യുതിരംഗത്തെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള…

9 hours ago

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ; ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിന്

തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും കോർത്തിണക്കി ഒരുക്കിയ മലയാള ചിത്രം ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിനെത്തുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ…

9 hours ago

ഭരണാധികാരികൾക്ക് എക്കാലത്തെയും മാതൃക മാവേലി: കുഞ്ചാക്കോ ബോബൻ

മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം; നല്ല ഭരണത്തിന്റെ മാതൃകയായി മഹാബലിയുടെ കാലഘട്ടത്തെ ചൂണ്ടിക്കാട്ടി തിരുവനന്തപുരം: നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി…

9 hours ago