റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ പെരുമ്പാമ്പിനെ കണ്ടത് . കാറിലെ യാത്രക്കാരാണ് റേഡിൽ ഭീമകാരനായ പാമ്പിനെ ആദ്യം കണ്ടത് . അവർ ബഹളം വെച്ചതോടെ  നാട്ടുകാരും എത്തി. ആൾ കൂട്ടവും ബഹളവും  കൂടിയതോട വീടിനു സമീപത്തെ കാറിനടിയിലേയ്ക്ക് പാമ്പ് ഇഴഞ്ഞു. നീങ്ങി. ഒടുവിൽ  ഫോറസ്റ്റ്  അധികൃതർ  എത്തി പാമ്പിനെ കവറിനുള്ളിൽ  കയറ്റുകയായിരുന്നു. 15 അടിയോളം നീളമുള്ള  പെൺ ഇനത്തിൽ പെട്ട പെരുമ്പാമ്പാണന്ന് അധികൃതർ പറഞ്ഞു.

error: Content is protected !!