തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സേവനങ്ങൾ കൂടുതൽ സുഗമമാക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത കോൾ സെൻ്റർ വരുന്നു

കെ-സ്‌മാർട്ടിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ‘സ്‌മാർട്ടി’ എന്ന എഐ വെർച്വൽ അസിസ്റ്റൻ്റിൻ്റെ ഉദ്ഘാടനം 2026 ജനുവരി 20 ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിർവ്വഹിക്കും.

പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങളെക്കുറിച്ച് 24 മണിക്കൂറും വിവരങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ സംവിധാനം. 0471-2525100 എന്ന നമ്പറിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താം.

പഞ്ചായത്ത്, നഗരസഭ കെട്ടിട നിർമ്മാണ ചട്ടങ്ങൾ, ലൈസൻസ് നിയമങ്ങൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് ‘സ്‌മാർട്ടി’ മറുപടി നൽകും.

തദ്ദേശ സ്വയം ഭരണ വകുപ്പും ഇൻഫർമേഷൻ കേരള മിഷനും ‘ഇൻഫോ ലോജിക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്റ്റാർട്ടപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. എഐ കോളിംഗ് ബോട്ട്, 3 ഡ അവതാർ-ടോക്ക് ബോട്ട് എന്നീ സാങ്കേതിക വിദ്യകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.


കെ-സ്മാർട്ട് വെബ്സൈറ്റിലെ 3 ഡി അവതാറിലൂടെ നേരിട്ട് സംവദിക്കാനും മൊബൈലിലൂടെയോ ലാൻഡ്‌ലൈനിലൂടെയോ വിളിച്ച് സംശയങ്ങൾ തീർക്കാനും സാധിക്കും.

ഫയലുകളുടെ നിലവിലെ സ്ഥിതി അറിയാനും ഇത് സഹായിക്കും. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ നിയമങ്ങളും
സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കി നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

error: Content is protected !!