കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി ദ്വിദിന എക്സ്‌പോ കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു. നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നാർക്കോട്ടിക്സ് മുൻ ഡയറക്ടർ ജനറൽ ഡോ. കെ.എൻ. രാഘവൻ ഐആർഎസ് മേള ഉദ്ഘാടനം ചെയ്തു. കൊച്ചി മാരത്തണിന്റെ ഓരോ പതിപ്പിലും ജനപങ്കാളിത്തം വർധിച്ചുവരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
നടിയും കായിക താരവുമായ പ്രാചി തെഹ്ലാൻ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എസ്., കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ സച്ചിൻ മൽഹോത്ര, നോ സീക്രട്സ് കോ-ഫൗണ്ടർ ജിജുലാൽ, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ബൈജു പോൾ, ശബരി നായർ, എം.ആർ.കെ. ജയറാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്ലിയോസ്പോർട്സ് സംഘടിപ്പിക്കുന്ന മാരത്തൺ മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. പുലർച്ചെ നാലു മണിക്ക് ഫുൾ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചു മണിക്ക് ഹാഫ് മാരത്തണും ആറു മണിക്ക് പത്ത് കിലോമീറ്റർ റണ്ണും ഏഴു മണിക്ക് മൂന്ന് കിലോമീറ്റർ ഗ്രീൻ റണ്ണും ആരംഭിക്കും.

