ഉപഭോഗ സംസ്കാരവും നവമാധ്യമ സംസ്കാരവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളക്കൂറെന്ന് ഡോ. കെ. എം. അനില്‍

സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് ഡോ. കെ.എം. അനില്‍. 1990കള്‍ക്ക് ശേഷം ടെലിവിഷനും പിന്നീട് മൊബൈല്‍ ഫോണും സമൂഹജീവിത ത്തില്‍ വലിയ സ്വാധീനം ചെലുത്തി. ഈ ഉപകരണ വ്യവസ്ഥ മനുഷ്യബന്ധങ്ങ ളെയും ജീവിതരീതികളെയും പുനര്‍ നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോഗ സംസ്കാരം ശക്തിപ്പെടുന്നതി നൊപ്പം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെക്കാള്‍ മനുഷ്യനും ഉപഭോഗ വസ്തുക്കളും തമ്മിലുള്ള ബന്ധമാണ് കൂടു തല്‍ പ്രധാന്യമാര്‍ജിക്കുന്നതെന്നും, ഇതി ലൂടെ സാമൂഹികത നഷ്ടപ്പെടുന്ന സാഹ ചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി. മാധ്യമ സംസ്കാരവും ഉപഭോഗ സംസ്കാരവും ചേരുന്നിടത്താണ് ഹിന്ദുത്വ അജണ്ട ശക്തിപ്പെടുന്നത്.

ജനനം, മരണം, ഭക്ഷണം, വിവാഹം എന്നിവയെല്ലാം സംസ്കാരത്തിന്‍റെ ഭാഗമാ ണെന്നും, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് പിന്നില്‍ മൂലധന സംസ്കാരത്തിന്‍റെ സ്വാധീനം വ്യക്തമായി കാണാനാകുന്ന താണെന്നും അദ്ദേഹം പറഞ്ഞു. സമൂഹ ത്തെയും ചുറ്റുപാടുകളെയും യുക്തിബോധ ത്തോടെ വിലയിരുത്താനുള്ള ശേഷിയെ യാണ് ‘ക്രിട്ടിക്കല്‍ ബോധം’ എന്ന് വിശേഷിപ്പിക്കാനാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടി ക്കുന്ന സമത്വം, സാഹോദര്യം, ജനാധി പത്യം, മതേതരത്വം എന്നീ മൂല്യങ്ങളെ അംഗീകരിക്കുമ്പോഴും അവയെ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ സമൂഹ ത്തില്‍ വ്യക്തമായ അഭിപ്രായ ഐക്യം രൂപപ്പെടാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യ ങ്ങളെ തകര്‍ക്കുന്ന ഹിന്ദുത്വ നിലപാടു കളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാബറി മസ്ജിദ് ഇന്ത്യന്‍ മതേതര മനസിന് ഏല്‍പ്പിച്ച മുറിവായി ചരിത്ര ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ക്ഷേത്രനിര്‍മാണം മാത്രമല്ല ഒരു ചരിത്ര സ്മാരകത്തിന്‍റെ നഷ്ടവും അവിടെ സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങി നോടനുബന്ധിച്ച് കേരളത്തില്‍ പോലും പ്രസാദ വിതരണം നടന്നത് മതേതര സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളി യാണ്. പാഠപുസ്തകങ്ങളില്‍ നിന്ന് പോലും ചരിത്ര വ്യക്തിത്വങ്ങള്‍ അപ്രത്യ ക്ഷമാകുന്ന സാഹചര്യം ചരിത്രബോധ ത്തിന്‍റെ നഷ്ടത്തിന് വഴിവെക്കുന്നതാ ണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കയ്യൂര്‍ സമരവും കര്‍ഷക പ്രക്ഷോഭ ങ്ങളും ഉള്‍പ്പെടെയുള്ള ചരിത്ര പോരാട്ട ങ്ങളില്‍ നിന്നാണ് സമൂഹം വിമര്‍ശ നാത്മക ബോധം നേടിയെടുത്തതെന്നും, വൈക്കം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം, പഞ്ചമിയുടെ സ്കൂള്‍ പ്രവേ ശനം, പന്തിഭോജനം തുടങ്ങിയ നവോ ത്ഥാന മുന്നേറ്റങ്ങളിലൂടെ ബ്രാഹ്മണ്യാധി പത്യത്തെ വെല്ലുവിളിച്ച ചരിത്രമാണ് കേരളത്തിന്‍റേതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
‘ഹിന്ദു എന്നത് ഒരു മതം മാത്രമല്ല, ജാതിവ്യവസ്ഥയെ ആധാരമാക്കിയ ഒരു സാമൂഹിക ഘടന കൂടിയാണ്’ എന്ന നിരീക്ഷണവും അദ്ദേഹം മുന്നോട്ടുവച്ചു. ചരിത്രത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ സാമൂഹിക ചിന്തകരുടെയും പണ്ഡിതന്മാരുടെയും പഠനങ്ങള്‍ ഗൗരവത്തോടെ വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

News Desk

Recent Posts

സെൻസസ് 2027: ആധാർ, ബാങ്ക് വിവരങ്ങൾ ശേഖരിക്കരുതെന്ന് സിപിഐ എം; സർവകക്ഷി യോഗം വിളിക്കണം

ന്യൂഡൽഹി: 2027ലെ സെൻസസ് നടപടികളുടെ ഭാഗമായി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് സിപിഐ എം. ആധാർ നമ്പർ,…

2 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 25-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന്, 2026 ഓഗസ്റ്റ് 25, വിവിധ നക്ഷത്രക്കാർക്ക് തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

4 hours ago

ഇടപ്പഴഞ്ഞിയിൽ സായാഹ്ന തട്ടുകടകൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…

11 hours ago

സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ

തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…

12 hours ago

വൈദ്യുതി താരിഫ് റെഗുലേഷൻ 2026: കരട് പ്രസിദ്ധീകരിച്ചു; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: വൈദ്യുതിരംഗത്തെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള…

12 hours ago

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ; ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിന്

തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും കോർത്തിണക്കി ഒരുക്കിയ മലയാള ചിത്രം ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിനെത്തുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ…

12 hours ago