ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുകൾക്ക് വിജയം

കാസർഗോഡ് – ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിനും വിജയം. ആദ്യ മത്സരത്തിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് 181 റൺസിനാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിനെ തോൽപ്പിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ കൊല്ലം ടി.കെ.എം എഞ്ചിനീയറിം​ഗ് കോളേജിനെ തോൽപ്പിച്ച് ശ്രീകൃഷ്ണ കോളേജ് ശക്തമായി തിരിച്ചുവന്നു. ഒൻപത് റൺസിനായിരുന്നു ശ്രീകൃഷ്ണ കോളേജിന്റെ വിജയം. കാസ‍ർ​ഗോഡ് കെസിഎ ​ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്.

ശ്രീകൃഷ്ണ കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെന്റ് ജോസഫ്സ് കോളേജ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. ഓപ്പണർമാരായ ഗൗതമും കാശിനാഥും ചേർന്ന് ആദ്യ അഞ്ച് ഓവറിൽ 85 റൺസ് കൂട്ടിച്ചേർത്തു. ഗൗതം 29 പന്തുകളിൽ 76 റൺസും കാശിനാഥ് 19 പന്തുകളിൽ 32 റൺസും നേടി. അവസാന ഓവറുകളിൽ വെറും 13 പന്തുകളിൽ 39 റൺസെടുത്ത ക്യാപ്റ്റൻ ആദർശും 26 പന്തുകളിൽ 46 റൺസെടുത്ത അക്ഷയ് സജിത്തും സെന്റ് ജോസഫ്സ് നിരയിൽ തിളങ്ങി. ശ്രീകൃഷ്ണ കോളേജിന് വേണ്ടി അഭിറാം നാലും ശ്രീശാന്ത് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീകൃഷ്ണ കോളേജ് 20 ഓവറിൽ 106 റൺസിന് ഓൾ ഔട്ടായി. 53 റൺസെടുത്ത ഓപ്പണർ ആര്യൻ മാത്രമാണ് ശ്രീകൃഷ്ണ കോളേജ് നിരയിൽ ചെറുത്തുനിന്നത്. സെന്റ് ജോസഫ്സിന് വേണ്ടി ആദർശും തേജസും മൂന്ന് വിക്കറ്റ് വീതവും നന്ദഗോപാലും അങ്കുഷും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീകൃഷ്ണ കോളേജ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 47 റൺസെടുത്ത ഫർഹാനും 34 റൺസെടുത്ത ക്യാപ്റ്റൻ അലൻ നെൽസണുമാണ് ശ്രീകൃഷ്ണയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ടി.കെ.എം എഞ്ചിനീയറിങ് കോളേജിന് വേണ്ടി എബി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടി.കെ.എം കോളേജിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് മാത്രമാണ് നേടാനായത്. 44 റൺസെടുത്ത കാർത്തിക്കും 30 റൺസെടുത്ത തുഷാറുമാണ് ടി.കെ.എം കോളേജിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ശ്രീകൃഷ്ണ കോളേജിനായി അഭിറാം മൂന്ന് വിക്കറ്റ് വീഴ്ത്തി.

News Desk

Recent Posts

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…

11 hours ago

ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം; പുതിയ ഉത്തരവുമായി കേരള സർക്കാർ

കട്ട് ഓഫ് തീയതി 1990ൽ നിന്ന് 2008ലേക്ക് നീട്ടി; നിശ്ചിത നിരക്കിൽ ഭൂമി ക്രമവത്കരിക്കാം തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ സർക്കാർ…

12 hours ago

നേപ്പാളിൽ മിന്നൽ പ്രളയം: അന്വേഷിച്ച 82 പേരിൽ 60 കേരളീയർ സുരക്ഷിതർ; ഇനി കണ്ടെത്താനുള്ളത് 8 പേർ

14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്; ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് കേരളീയരുമായി ഉൾപ്പെടെ എട്ടുപേരുമായി ബന്ധപ്പെടാനായില്ല. തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ…

12 hours ago

ഇന്നത്തെ നക്ഷത്രഫലം 28-08-2026: 27 നക്ഷത്രക്കാർക്കും ഇന്നത്തെ ഫലം

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്തിയാറ് ഓഗസ്റ്റ് ഇരുപത്തിയെട്ടിലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

23 hours ago

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി വേണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന പരാമർശത്തിൽ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന്…

1 day ago

അയ്യങ്കാളി ജലോത്സവം 2026: വെള്ളായണി കായലിൽ ആവേശം; വള്ളംകളിയുടെ വിശേഷങ്ങൾ

തിരുവനന്തപുരം: നവോത്ഥാന നായകനായ മഹാത്മാ അയ്യങ്കാളിയുടെ സ്മരണാർഥം വെള്ളായണി കായലിൽ സംഘടിപ്പിച്ച 49-ാമത് അയ്യങ്കാളി ജലോത്സവം ആവേശകരമായി. ആരോഗ്യം, ദേവസ്വം…

1 day ago