അന്യായ പിരിച്ചുവിടലുകൾക്കെതിരെ പ്രതിധ്വനിയുടെ “United Against Unfair Layoffs” ഐക്യദാർഢ്യ ക്യാമ്പയിൻ ടെക്നോപാർക്കിൽ സംഘടിപ്പിച്ചു

തിരുവനന്തപുരം, ജൂലൈ 9: കേരളത്തിലെ ഐ.ടി. ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഐ.ടി. മേഖലയിലെ വർധിച്ചുവരുന്ന അന്യായ പിരിച്ചുവിടലുകൾക്കും നിർബന്ധിത രാജിവയ്പ്പുകൾക്കുമെതിരെ “United Against Unfair Layoffs” എന്ന പേരിൽ ടെക്നോപാർക്ക് ഫേസ് I-ന് മുന്നിൽ ഐക്യദാർഢ്യ ക്യാമ്പയിനും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു. 200-ലേറെ ഐ.ടി. ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു.

CorroHealth എന്ന മെഡിക്കൽ കോഡിംഗ് ഐ.ടി. സ്ഥാപനത്തിന്റെ കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 900 ജീവനക്കാരെ മതിയായ മുൻകൂർ അറിയിപ്പോ നിയമാനുസൃത നടപടിക്രമങ്ങളോ പാലിക്കാതെ പിരിച്ചുവിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. ബിസിനസ് ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള സ്ഥാപനങ്ങളുടെ അവകാശം അംഗീകരിക്കുന്നുണ്ടെങ്കിലും, അത്തരം തീരുമാനങ്ങൾ നിയമാനുസൃതവും സുതാര്യവും മാനുഷികവുമായ രീതിയിൽ നടപ്പിലാക്കപ്പെടണമെന്നും, ജീവനക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പും നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും ന്യായമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെട്ടു.

വർഷങ്ങളോളം ആത്മാർത്ഥമായി സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ ഉപജീവനമാർഗം നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും, ഐ.ടി. മേഖലയിലുടനീളം വർധിച്ചുവരുന്ന അന്യായ പിരിച്ചുവിടലുകളും നിർബന്ധിത രാജിവയ്പ്പുകളും അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും നേതാക്കൾ പറഞ്ഞു. ഏതൊരു സ്ഥാപനത്തിന്റെയും ഏറ്റവും വലിയ സമ്പത്ത് അതിലെ ജീവനക്കാരാണെന്നും, അവരുടെ അറിവും അധ്വാനവും സമർപ്പണവുമാണ് സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും വിജയത്തിനും അടിത്തറയെന്നും അവർ ചൂണ്ടിക്കാട്ടി.

ഈ അവസരത്തിൽ, അന്യായ പിരിച്ചുവിടൽ, നിർബന്ധിത രാജിവയ്പ്പ്, തൊഴിൽ സംബന്ധമായ നിയമപ്രശ്നങ്ങൾ എന്നിവ നേരിടുന്ന ഐ.ടി. ജീവനക്കാർക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി പ്രതിധ്വനി “ലീഗൽ സെൽ” രൂപീകരിക്കാൻ തീരുമാനിച്ചതായി അറിയിച്ചു. തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, ജീവനക്കാർക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ, നഷ്ടപരിഹാരം, മറ്റ് അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള മാർഗനിർദേശവും ആവശ്യമായ നിയമസഹായവും ഈ സെല്ലിലൂടെ ലഭ്യമാക്കും.

അതോടൊപ്പം, ജോലി നഷ്ടപ്പെട്ടവർക്കും പുതിയ തൊഴിൽ അവസരങ്ങൾ അന്വേഷിക്കുന്ന ഐ.ടി. ജീവനക്കാർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന പുതിയ ജോബ് പോർട്ടൽ ആരംഭിക്കുമെന്നും പ്രതിധ്വനി പ്രഖ്യാപിച്ചു. പുതിയ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുക, പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുക, ടെക്നിക്കൽ സെഷനുകൾ, അപ്‌സ്‌കില്ലിംഗ് പരിപാടികൾ, അഭിമുഖ പരിശീലനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

പ്രതിഷേധത്തിൽ പങ്കെടുത്ത ഐ.ടി. ജീവനക്കാർ “Stop Unfair Layoffs”, “No More Forced Resignations”, “Respect Workers’ Rights” തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഐ.ടി. മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽസുരക്ഷയും സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഐ.ടി. മേഖലയിലെ വർധിച്ചുവരുന്ന കൂട്ടപ്പിരിച്ചുവിടലുകൾ അതീവ ഗൗരവമുള്ള വിഷയമാണെന്നും, ഇത്തരം സംഭവങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽനിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും അന്യായ പിരിച്ചുവിടലുകൾ തടയുന്നതിനുമായി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെട്ടു.

പരിപാടിയിൽ പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, ടെക്നോപാർക്ക് സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, പ്രശാന്തി പ്രമോദ്, മാഗി വൈ.വി., നെസിൻ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിൽ പങ്കെടുത്ത ജീവനക്കാർ അന്യായ പിരിച്ചുവിടലുകൾക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള കൂട്ടായ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

News Desk

Recent Posts

ഇടപ്പഴഞ്ഞിയിൽ സായാഹ്ന തട്ടുകടകൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…

18 minutes ago

സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ

തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…

28 minutes ago

വൈദ്യുതി താരിഫ് റെഗുലേഷൻ 2026: കരട് പ്രസിദ്ധീകരിച്ചു; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: വൈദ്യുതിരംഗത്തെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള…

35 minutes ago

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ; ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിന്

തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും കോർത്തിണക്കി ഒരുക്കിയ മലയാള ചിത്രം ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിനെത്തുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ…

51 minutes ago

ഭരണാധികാരികൾക്ക് എക്കാലത്തെയും മാതൃക മാവേലി: കുഞ്ചാക്കോ ബോബൻ

മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം; നല്ല ഭരണത്തിന്റെ മാതൃകയായി മഹാബലിയുടെ കാലഘട്ടത്തെ ചൂണ്ടിക്കാട്ടി തിരുവനന്തപുരം: നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി…

1 hour ago

കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ടൂറിസം…

1 hour ago