നാടിനെ ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിക്കാൻ ജനപങ്കാളിത്തം വേണം: മന്ത്രി ടി. സിദ്ദിഖ്

നാടിനെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കും ജൈവ കാർഷിക സംസ്‌കാരത്തിലേക്കും നയിക്കാൻ ജനപങ്കാളിത്തത്തോടെയുള്ള കൃഷി വ്യാപനം അനിവാര്യമാണെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, പോത്തൻകോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടായിക്കോണം കൂനയിൽ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ‘പാടം പൂക്കും കാലം’ തരിശ് നെൽകൃഷി വിതയുത്സവവും ബ്ലോക്ക്തല കിസാൻ മേളയും കിസാൻ ഗോഷ്ടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവലം പരമ്പരാഗതമായ കാർഷിക വൃത്തിയിലേക്കല്ല, ആധുനിക സാങ്കേതങ്ങൾ മുഴുവൻ ക്രമീകരിച്ചുകൊണ്ടുള്ള പുതിയൊരു കാർഷിക സംസ്‌കാരത്തിലേക്കാണ് നമ്മൾ കടക്കേണ്ടത്. സംസ്ഥാനത്ത് പരിശോധിച്ച 1258 ഭക്ഷ്യവിളകളിൽ 52 എണ്ണത്തിൽ അമിതമായ അളവിൽ കീടനാശിനിയുടെയും വിഷാംശത്തിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് നാടിനെ രക്ഷിക്കാൻ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി വനിതകളുടെ കൃഷി സഖി പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ തരിശുനിലങ്ങൾ മുഴുവൻ മാപ്പ് ചെയ്യുമെന്നും, തുടർന്ന് ഇറിഗേഷൻ സൗകര്യങ്ങൾ സജ്ജമാക്കി അവിടെ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൃഷി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ കാർഷിക മുന്നേറ്റത്തിൽ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ചടങ്ങിൽ ‘മണി സാക്ഷരത’ കൈവരിച്ച തോന്നയ്ക്കൽ ലക്ഷ്മി വിലാസം ഹൈസ്‌കൂളിലെ അഗ്രി കേഡറ്റ് അംഗങ്ങളെ മന്ത്രി ആദരിച്ചു. തുടർന്ന് ‘കൃഷിക്കൂട്ട’ത്തിലെ മുതിർന്ന അംഗങ്ങളെയും ആദരിച്ചു. മേളയുടെ ഭാഗമായി കാർഷിക ഉത്പ്പന്നങ്ങളുടെയും മറ്റും വിപുലമായ പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.

വി. മുരളീധരൻ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി തുടങ്ങിയവർ പങ്കെടുത്തു.

News Desk

Share
Published by
News Desk

Recent Posts

ടോറസ് ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…

17 hours ago

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

1 day ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

1 day ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

1 day ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

1 day ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

1 day ago