കനകക്കുന്നിൽ ‘പ്ലാസ്റ്റിക് അറസ്റ്റ്’

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി ‘പ്ലാസ്റ്റിക് അറസ്റ്റ്’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും സംയുക്തമായാണ് ഈ ഹരിത മാതൃക നടപ്പാക്കുന്നത്.

അമ്പതിലധികം സന്നദ്ധ പ്രവർത്തകർ പങ്കെടുത്ത ഫ്ലാഷ് മോബോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
കനകക്കുന്നിനെ പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മേള കാണാനെത്തുന്നവർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും പ്രവേശന കവാടത്തിൽ വെച്ച് 10 രൂപയുടെ ടോക്കൺ സ്റ്റിക്കർ പതിക്കും. തുടർന്ന് സന്ദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോൾ ടോക്കൺ പതിപ്പിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കാണിച്ചാൽ 10 രൂപ പൂർണ്ണമായും റീഫണ്ട് ചെയ്തു നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സന്ദർശകരെ സഹായിക്കാനും ബോധവൽക്കരണം നൽകാനുമായി വോളന്റിയർമാരുടെ സേവനം കനകക്കുന്നിലുടനീളം ലഭ്യമാക്കിയിട്ടുണ്ട്.

Editor

Recent Posts

ഓണാശംസ നേർന്ന് മുഖ്യമന്ത്രി; ജാതിമത ഭേദമന്യേ ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം

തിരുവനന്തപുരം: മലയാളികളുടെ മഹനീയ സങ്കൽപ്പമാണ് ഓണമെന്നും ജാതിമത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള…

2 hours ago

വന്ദേമാതരത്തെ സംഘപരിവാർ ദുരുപയോഗം ചെയ്യുന്നു; ദേശസ്നേഹത്തിന്റെ ഏക അളവുകോലാക്കാനുള്ള നീക്കം അപകടകരമെന്ന് സിപിഐ എം

തിരുവനന്തപുരം: ദേശീയഗാനമായ വന്ദേമാതരത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനോട് ശക്തമായി വിയോജിക്കുന്നതായി സിപിഐ എം. വന്ദേമാതരത്തെ ദേശീയഗാനമായി…

3 hours ago

വാഹന മോഡിഫിക്കേഷൻ: ഓരോ അനധികൃത മാറ്റത്തിനും 5,000 രൂപ പിഴ; പരിശോധന ശക്തമാക്കി എംവിഡി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). അനധികൃത…

3 hours ago

ഗാലറിയിൽ ഇരുന്ന് ക്യാച്ചെടുക്കൂ, ഭാഗ്യശാലികൾക്ക് 6,000 രൂപ ക്യാഷ് പ്രൈസ്; ഗ്രീൻഫീൽഡിൽ കെസിഎൽ ആവേശം ഇരട്ടിയാക്കാൻ ലക്കി ക്യാച്ച്

@​എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം ​തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…

6 hours ago

ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ഭക്തർ; ദേവസ്വം മന്ത്രിയും പങ്കെടുത്തു

ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക്…

6 hours ago

സെൻസസ് 2027: ആധാർ, ബാങ്ക് വിവരങ്ങൾ ശേഖരിക്കരുതെന്ന് സിപിഐ എം; സർവകക്ഷി യോഗം വിളിക്കണം

ന്യൂഡൽഹി: 2027ലെ സെൻസസ് നടപടികളുടെ ഭാഗമായി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് സിപിഐ എം. ആധാർ നമ്പർ,…

9 hours ago