ഇനി ലോകസഭാ തെരഞ്ഞെടുപ്പിനില്ലെന്ന് സൂചന നൽകി കെ മുരളീധരൻ

കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.അതുവരെ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു.പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലത് പറയാനുണ്ട്. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ജോലി പോകുന്ന അവസ്ഥയാണ്.പാവങ്ങളെ ഇപ്പോള്‍ സിപിഎമ്മിന് വേണ്ട. .ഇതിന് തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകും. കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരാംഗമാക്കാത്തതിലുള്ള കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എല്ലാം പറയുമെന്ന് അറിയിച്ച ചെന്നിത്തല അതൃപ്തി പറയാതെ പറഞ്ഞു.അതൃപ്തി മാധ്യമസൃഷ്ടിയെന്ന നേതാക്കളുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ചെന്നിത്തല ഉള്ളിലെ അമർഷം പുറത്തുകാണിക്കുന്നത്. അനുനയത്തിനായി വിളിച്ച നേതാക്കളോടും ഇപ്പോൾ പൊട്ടിത്തെറിക്കാത്തതിന്‍റെ കാരണമായി പറഞ്ഞതും പുതുപ്പള്ളി തെരഞ്ഞെടുപ്പ്. സീനിയോറിറ്റി പരിഗണിച്ചില്ല. സാമുദായിക സന്തുലനം തെറ്റുമെങ്കിൽ എന്ത് കൊണ്ട് തരൂരിനെ സ്ഥിരം ക്ഷണിതാവാക്കി തന്നെ അംഗമാക്കിയില്ല എന്നൊക്കെയാണ് പരാതി. നിരന്തരം ഹൈക്കമാൻഡ് അവഹേളിക്കുന്നുവെന്നാണ് ചെന്നിത്തല എടുത്തുപറയുന്നത്. സിഡബ്യളുസി വഴി സംസ്ഥാന കോൺഗ്രസ്സിൽ ശക്തനാകാനുള്ള ചെന്നിത്തലയുടെ മോഹം പൊലിഞ്ഞതിൽ ചില നേതാക്കൾക്ക് ഉള്ളിൽ സന്തോഷമുണ്ട്. പക്ഷെ ചെന്നിത്തലയോട് നീതികാട്ടിയില്ലെന്ന അഭിപ്രായക്കാരുമുണ്ട്ചില സംസ്ഥാനങ്ങളുടെ ചുമതല നൽകിയുള്ള പരിഹാര നീക്കമുണ്ടെങ്കിലും തൽക്കാലം ചെന്നിത്തല കൈകൊടുക്കാനില്ല. അതൃപ്തനെങ്കിലും എന്ത് തുടർനീക്കമെന്നത് ചെന്നിത്തലക്ക് മുന്നിലെ വെല്ലുവിളിയാണ്. പരസ്യകലാപത്തിലേക്ക് പോയാൽ സംസ്ഥാനത്ത് പിന്തുണ എത്രമാത്രമെന്നതും പ്രശ്നം, ലോക്സഭാ സംസ്ഥാന തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്തുള്ള പട്ടികയെന്ന വിലയിരുത്തൽ ദേശീയ തലത്തിൽ വരുമ്പോഴുള്ള ഒറ്റയാൾ പോരാട്ടത്തിന്‍റെ ഭാവിയാണ് പ്രശ്നം.

News Desk

Recent Posts

ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം

ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…

7 hours ago

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

2 days ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

3 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

3 days ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

4 days ago

‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…

4 days ago