ഭരണ പ്രതിപക്ഷം ഒരുപോലെ തട്ടിപ്പുമായി നാട് മുടിക്കുന്നു: വി. മുരളീധരൻ

സംസ്ഥാനത്ത് ഭരണപ്രതിപക്ഷം ഒരുപോലെ അഴിമതിയും തട്ടിപ്പുമായി നടക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കരുവന്നൂരിൽ സിപിഎം സഹകരണത്തട്ടിപ്പ് നടത്തുമ്പോൾ വിളവൂർക്കലിൽ കോൺഗ്രസ് കുടുംബശ്രീ തട്ടിപ്പ് നടത്തുന്നു. കണ്ടലയിൽ സിപിഐയുടെ നേതൃത്വത്തിലാണ് തട്ടിപ്പ്. തട്ടിപ്പുകാരുടെ മുന്നണിയാണ് I.N.D.I.A സഖ്യമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. കണ്ടലയിൽ സമരത്തിന് എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമീപത്തുള്ള വിളവൂർക്കലിലെത്തി കോൺഗ്രസ് നടത്തിയ തട്ടിപ്പിന് ജനത്തോട് മറുപടി പറയുമോ എന്നും വി.മുരളീധരൻ ചോദിച്ചു. വിളവൂർക്കലിൽ കുടുംബശ്രീയുടെ സമരപ്പന്തലിൽ നേരിട്ടെത്തി സമരക്കാരെ അനുമോദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സംസ്ഥാനത്തെയാകെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമായി പിണറായി വിജയൻ വീതംവച്ചുകൊടുക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. മുഖ്യമന്ത്രി മകൾക്കുംകോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റുമാർ മരുമകൾക്കും സംസ്ഥാനത്തെ കൈ അയച്ച് സഹായം നൽകുന്നതാണ് ഇന്നാണ് കാണുന്നത്. പരാതിപ്പെട്ടാലും സത്യസന്ധമായ അന്വേഷണം നടക്കില്ല. കേന്ദ്രം അന്വേഷിച്ചാൽ കോൺഗ്രസും സിപിഎമ്മും കേന്ദ്രവേട്ടയെന്ന ഇരവാദം പറയുമെന്നും വി.മുരളീധരൻ വിമർശിച്ചു.കേരളത്തിലെ സഹകരണ മേഖലയെ തകർത്ത പാപഭാരത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല.കരുവന്നൂവരിൽ തട്ടിപ്പ് നടത്തിയ അരവിന്ദാക്ഷനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നാണ് എ.സി മൊയ്തീന്‍റെ നിലപാട്. അരവിന്ദാക്ഷന്‍ വാ പൊളിച്ചാല്‍ പങ്ക് പറ്റിയ നേതാക്കളും പ്രതിരോധത്തിലാകും.കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപ്പറയുന്ന സിപിഎമ്മുകാരെയാണ് കാണുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.കേരളത്തിലെ അഴിമതി മുന്നണിക്ക് എതിരെ ബിജെപിയുടെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരുവന്നൂർ മുതൽ വിളവൂർക്കൽ വരെ ബിജെപി പ്രവർത്തകർ വിട്ടുവീഴ്ചയില്ലാതെ നീതിക്കായി പോരാടും. വിളവൂർക്കലിലെ സമര വിജയത്തിലൂടെ പ്രവർത്തകർ യാഥാർഥ്യമാക്കിയത് പ്രധാനമന്ത്രിയുടെ അഴിമതിക്കെതിരായ പോരാട്ടത്തെയെന്നും വി.മുരളീധരൻ പറഞ്ഞു. സമരപ്പന്തലിലെ കുടുംബശ്രീ പ്രവർത്തകരേയും മന്ത്രി അനുമോദിച്ചു

Web Desk

Recent Posts

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ…

4 hours ago

അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നല്‍കി നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ്…

5 hours ago

നാലുവര്‍ഷ ബിരുദ പദ്ധതി : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന…

5 hours ago

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല…

5 hours ago

ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു - സജി ദമ്പതികളുടെ മകനായ…

6 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം – KGMCTA

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ…

6 hours ago