
ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് നാല് വിശ്വാസ സംരക്ഷണ ജാഥകൾ സംഘടിപ്പിക്കുന്നു, കാസർഗോഡ് നിന്നും ശ്രീ കെ മുരളീധരൻ, പാലക്കാട് നിന്നും ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, തിരുവനന്തപുരത്തു നിന്നും ശ്രീ അടൂർ പ്രകാശ് എം പി, മൂവാറ്റുപുഴയിൽ നിന്നും ശ്രീ ബെന്നി ബഹനാൻ എംപി എന്നിവരാണ് ജാഥ നയിക്കുന്നത്. ഈ ജാഥകൾ ഈമാസം 17ന് ചെങ്ങന്നൂരിൽ എത്തിച്ചേരുകയും അവിടെനിന്നും 18ന് പദയാത്രയായി പന്തളത്ത് എത്തിച്ചേർന്ന് വിശ്വാസ സംരക്ഷണ മഹാസംഗമം സംഘടിപ്പിക്കുകയും ചെയ്യും.
