സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് 2024 ജൂലൈ 13, 14 തീയതികളില്‍

കേരള സംസ്ഥാന സ്പോര്‍ട്സ്‌ കണ്‍സില്‍ രൂപികരിച്ച സ്റ്റേറ്റ്‌ ചെസ്സ്‌ ടെക്നിക്കല്‍ കമ്മിറ്റി നടത്തുന്ന ഭീമ ട്രോഫിക്ക് വേണ്ടിയുള്ള 2024ലെ സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 13, 14 (ശനി, ഞായര്‍) തീയതികളില്‍ തിരുവനന്തപുരത്തെ കല്ലാട്ടുമുക്ക് ഓക്സ്ഫോഡ്‌ സ്കൂളില്‍ വച്ച്‌ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തിയ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 4 കളിക്കാര്‍ വീതമാണ്‌ സ്റ്റേറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്‌.

വിജയികള്‍ക്ക്‌ മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റുകളും പങ്കെടുക്കുന്ന ഓരോ കളിക്കാരനും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നൽകും. ഈ ടൂര്‍ണമെന്റില്‍ നൽകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിനും പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ നടത്തുന്ന പരീക്ഷകളില്‍ ഗ്രേസ്‌ മാര്‍ക്ക്‌ നേടുന്നതിനും പ്രയോജന്രപദമാണ്‌.

സംസ്ഥാനത്ത്‌ നിലവിലുണ്ടായിരുന്ന ചെസ്സ്‌ അസ്സലോസിയേഷന്‍ അഴിമതിയും കെടുകാര്യസ്ഥതയും നിമിത്തം 2017 ഒക്ടോബര്‍ മുതല്‍ സസ്പെന്‍ഡ്‌ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്‌ നിരവധി കോടതി വ്യവഹാരങ്ങളും മറ്റും നിമിത്തം സംസ്ഥാനത്തെ ചെസ്സ്‌ കളിക്കാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ ലഭിക്കാത്ത സ്ഥിതിയായിരുന്നു
ഏതാനും വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്നത്‌. 2023ല്‍ സംസ്ഥാന സ്പോര്‍ട്സ്‌ കൌണ്‍സില്‍ ചെസ്സ്‌ ടൂര്‍ണമെന്‍റുകള്‍ നടത്തുന്നതിനായി ഒരു ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചതോടെയാണ്‌ ഇതിന്‌ മാറ്റം വന്നത്‌. പ്രതിഭാധനരായ ഒട്ടേറെ ചെസ്സ്‌ താരങ്ങള്‍ യാതൊരു പ്രോത്സാഹനവും ലഭിക്കാതെ മുരടിച്ചു പോകുന്ന ഒരു
സാഹചര്യമാണ്‌ കേരളത്തില്‍ ഉണ്ടായിരുന്നത്‌. കളിക്കാരില്‍ നിന്ന്‌ ഭീമമായ തുക എന്‍ട്രി ഫീ ആയി വാങ്ങി ടൂര്‍ണമെന്റുകള്‍ നടത്തിയിരുന്ന ഒരു സ്ഥിതിവിശേഷത്തിന്‌ മാറ്റം വരുത്തിക്കൊണ്ട്‌ ടെക്നിക്കല്‍ കമ്മിറ്റി നടത്തുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഒരു രൂപ പോലും എന്‍ട്രി ഫീ വാങ്ങുന്നില്ല. കളിക്കാര്‍ക്ക്‌ വേണ്ട സകര്യങ്ങള്‍ കഴിയുന്നത്ര ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു.

ഓക്സ്ഫോഡ്‌ സ്കൂളില്‍ നടക്കുന്ന ചെസ്സ്‌ ടൂര്‍ണമെന്റ്‌ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്‌ ഭീമ ജല്ലറിയാണ്.
ടൂരണ്ണമെന്റില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രതിനിധികളുടെ സാന്നിദ്ധ്യം ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് – ലിയോ (+91 98464 06883) ശ്രീകുമാര്‍ (91 94973 80458)

error: Content is protected !!