പുനലൂര്‍ സിറ്റി മാരത്തൺ ആഗസ്റ്റ്‌ 26ന് രാവിലെ; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

ഭാരതത്തിന്റെ 78-മത്‌ സ്വാത്രന്ത്യ ദിനാഘോഷ പരിപാടികളുടെ ഭാധമായി പുനലൂര്‍ ശബരിഗിരി സ്കൂളിന്റെയും
സ്പോട്ടിഫിറ്റ്ജന്‍ ബംഗളൂരുവിന്റെയും നേതൃത്വത്തില്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ജീവത്യാഗം ചെയ്ത ധീരയോദ്ധാക്കളുടെ സ്മരണാര്‍ത്ഥം സമുഹത്തിന്റെ ഇതരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുജനങ്ങളെയും കായികതാരങ്ങളെയും കുട്ടികളെയും രക്ഷകര്‍ത്താക്കളെയും സംഘടിപ്പിച്ചു കൊണ്ട്‌
ആഗസ്റ്റ്‌ 26 തിങ്കളാഴ്ച രാവിലെ 6 ന്‌ പുനലൂര്‍ സിറ്റി മാരത്തൺ 2024 സംഘടിപ്പിക്കുകയാണ്‌.

സ്വാത്രന്ത്യത്തിന്റെ അമൃതവര്‍ഷത്തില്‍ തുടക്കമിട്ട പുനലൂര്‍ സിറ്റി മാരത്തണ്‍ വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുകയാണ്‌. മുന്‍ വര്‍ഷങ്ങളിലെ വിജയങ്ങൾ സമ്മാനിച്ച ഊര്‍ജ്ജം ഉൾക്കൊണ്ടുകൊണ്ട്‌ കൂടുതല്‍ ഭംഗിയായി മികച്ച രീതിയില്‍ ആയിരത്തില്‍പരം മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട്‌ നാല്‌ വിഭാഗങ്ങളായാണ്‌ [Senior Open Category (14K), Under 19 Boys, Girls & Ladies (9K), Veterans: 50 years and above (6K), Under 15 (4K)]. പുനലൂര്‍ സിറ്റി മാരത്തൺ 2024 നടത്തുന്നത്‌.

ഓഗസ്റ്റ്‌ 26 തിങ്കളാഴ്ച രാവിലെ ആറു മണിക്ക്‌ ശബരിഗിരി സ്കൂളില്‍ നിന്നും പുനലൂര്‍ സിറ്റിമാരത്തണ്‍ 2024 ഫ്ളാഗ്ഓഫ്‌ ചെയ്യും. മാരത്തണില്‍ വിജയികള്‍ ആകുന്നവര്‍ക്ക്‌ ക്യാഷ്‌ പ്രൈസ്‌, മെഡല്‍, സര്‍ട്ടിഫിക്കറ്റ്‌, സമ്മാനക്കുപ്പണ്‍ എന്നിവ സമ്മാനിക്കുന്നതാണ്‌. മാരത്തൺ വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാ മത്സരാര്‍ത്ഥികൾക്കും ഇ- സർട്ടിഫിക്കറ്റ്‌ നല്‍കും.

പുനലൂര്‍ സിറ്റി മാരത്തൺ ഒരു മാരത്തൺ എന്നതിലുപരി പൊതുജന പങ്കാളിത്തവും, രാജ്യ സ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനകീയ മാരത്തണിന്റെ ഭാഗമാവാനും, പുനലൂര്‍ സിറ്റി മാരത്തൺ 2024 ഒരു വന്‍ വിജയമാക്കുകയും ചെയ്യണമെന്ന് പുനലൂര്‍ ശബരിഗിരി സ്കൂൾ.

News Desk

Recent Posts

ഇടപ്പഴഞ്ഞിയിൽ സായാഹ്ന തട്ടുകടകൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…

1 hour ago

സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ

തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…

1 hour ago

വൈദ്യുതി താരിഫ് റെഗുലേഷൻ 2026: കരട് പ്രസിദ്ധീകരിച്ചു; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: വൈദ്യുതിരംഗത്തെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള…

1 hour ago

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ; ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിന്

തിരുവനന്തപുരം: മൂന്ന് വ്യത്യസ്ത കഥകളും ജീവിതാനുഭവങ്ങളും കോർത്തിണക്കി ഒരുക്കിയ മലയാള ചിത്രം ‘ഡെസ്റ്റിനി’ ഉടൻ പ്രദർശനത്തിനെത്തുന്നു. നവനീത് കൃഷ്ണ പ്രൊഡക്ഷൻസിന്റെ…

2 hours ago

ഭരണാധികാരികൾക്ക് എക്കാലത്തെയും മാതൃക മാവേലി: കുഞ്ചാക്കോ ബോബൻ

മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രിയതാരം; നല്ല ഭരണത്തിന്റെ മാതൃകയായി മഹാബലിയുടെ കാലഘട്ടത്തെ ചൂണ്ടിക്കാട്ടി തിരുവനന്തപുരം: നല്ല ഭരണാധികാരികൾ കാലങ്ങൾക്ക് അതീതമായി…

2 hours ago

കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ടൂറിസം…

2 hours ago