
കായിക ഇനങ്ങളിൽ പങ്കെടുക്കുക എന്നത് വെറും മത്സര വേദിയിൽ നിന്നുള്ള വിജയം മാത്രമല്ല, ശരീര സൗഖ്യം, മാനസിക ശക്തി, കൂട്ടായ്മ, ശാസന എന്നിവ വളർത്തുന്ന ഒരു ജീവിത ശൈലി കൂടിയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ആരോഗ്യകരമായ ഒരു തലമുറ രൂപപ്പെടുത്താൻ, കായിക പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്തു തന്നെ തുടക്കം കുറിക്കണമെന്ന് സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും കായിക പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പല പദ്ധതികളും നടപ്പിലാക്കി വരുന്നതായും മന്ത്രി അറിയിച്ചു.
സംസ്ഥാന കായിക ദിനാചരണ പരിപാടി തിരുവനന്തപുരം കവടിയാറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമങ്ങളിൽ നിന്ന് സ്കൂളുകളിലേക്കും, ദേശീയ അന്തർദ്ദേശീയ മത്സരങ്ങളിലേക്കും ഉയർന്നുവരുന്ന നമ്മുടെ കുട്ടികൾ സംസ്ഥാനത്തിന്റെ അഭിമാനങ്ങളാണ്. ഗ്രാമ പഞ്ചായത്തുകളിൽ നിന്നും നഗര മുനിസിപ്പാലിറ്റികളിലേക്കും, എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ കായിക മത്സരം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
നമ്മുടെ യുവജനങ്ങളുടെ കഴിവുകളും ആത്മവിശ്വാസവും വളർത്താൻ, ഓരോ അധ്യാപകനും മാതാപിതാക്കളും കായിക മേഖലയിലെ കുട്ടികളുടെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവ ജി വി രാജ സ്പോർട്സ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ, കായിക വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു

