തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ഭരണ സ്തംഭനമാണ്. പൊതു വിതരണ സമ്പ്രദായം അപ്പാടെ തകർന്നു. ആശുപത്രികളിൽ ഓപ്പറേഷൻ മാറ്റിവയ്ക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഇതിന്റെ കൂട്ടത്തിലാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി ദിനേന പുറത്തു വരുന്നത്. അതും വളരെ ശാസ്ത്രീയമായ അഴിമതി. 2014 ൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ മകൾ ഒരു സോഫ്റ്റ് വെയർ സ്ഥാപനം ആരംഭിക്കുകയും 2016 നു ശേഷം നിരവധി സ്ഥാപനങ്ങളുടെ ഓർഡർ കിട്ടുകയും ഈ സ്ഥാപനം കുതിച്ചുയരുകയും ചെയ്തു. CMRL കമ്പനിയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനവുമായി ചേർത്തു വരുന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നതാണ്. ഈ സ്ഥാപനം കൈ പറ്റിയ 1.72 കോടി രൂപ എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നു മാത്രമല്ല ഇൻക്രിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയ ഈ വിഷയം 4 വർഷവും 4 മാസവും കഴിഞ്ഞാണ് പുറത്തു വരുന്നത്. ഇത് ബി ജെ പി- സി പി എം അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. ഇപ്പോൾ സി പി എം നേതാക്കളായ എ.കെ.ബാലനും തോമസ് ഐസക്കും ഈ വിഷയത്തിൽ ന്യായീകരിക്കാൻ എത്തുന്നതിൽ പിണറായിയെ ലക്ഷ്യം വച്ചാകാനാണ് സാധ്യത. അതുകൊണ്ടാണ് ആരോപണ വിധേയ lGST പുറത്തു വിട്ടാൽ മാത്യു കുഴൽനാടൻ പൊതു പ്രവർത്തനം അവസാനിപ്പിക്കുമോ എന്ന് ഏ കെ ബാലനും ഇത് സേവനം ആണെന്ന് മാത്യു കുഴൽ നാടൻ സമ്മതിച്ചുവെന്ന് തോമസ് ഐസക്കും പറഞ്ഞത് എന്നു വേണം വരികൾക്കിടയിലൂടെ വായിക്കാൻ. പിണറായി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സി പി എം നേതാക്കളാണ്. മൗനം കൊണ്ട് ഈ പ്രശ്നങ്ങളെ അതിജീവിക്കാനുളള പിണറായിയുടെ ശ്രമത്തെ നിയമപരമായി നേരിടും. ആർ എസ് പി ക്കാർ നാളെ (ആഗസ്റ്റ് 22) വൈകിട്ട് മുഖ്യമന്ത്രിയെ പ്രതീകാത്മകമായി കവലകളിൽ വിചാരണ ചെയ്യും. ഇവിടെ നരേന്ദ്ര മോദി ഏതെങ്കിലും പ്രസംഗത്തിൽ പേര് പരാമർശിച്ച് പ്രസംഗിച്ചിട്ടില്ല. രാഷ്ട്രീയ അന്തർധാരയാണിത്. ഇന്ന് ആര്‍ എസ് പി തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടത്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…