കഴക്കൂട്ടം സൈനിക് സ്കൂളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി
അവസാന തീയതി 2025 ഒക്ടോബർ 30

കഴക്കൂട്ടം, സൈനിക സ്കൂൾ 2026-27 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസിലേക്കും ഒമ്പതാം ക്ലാസിലേക്കും (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കഴക്കൂട്ടം സൈനിക സ്കൂളിൽ ആറാം ക്ലാസിൽ 70 ആൺകുട്ടികളുടെയും 10 പെൺകുട്ടികളുടെയും, ഒമ്പതാം ക്ലാസിൽ 20 ആൺകുട്ടികളുടെയും 02 പെൺകുട്ടികളുടെയും ഒഴിവുകളാണ് ഉള്ളത്. ലഭ്യമായ ഒഴിവുകളിൽ 67% സീറ്റുകൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും 33% സീറ്റുകൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർക്കും സംവരണം ചെയ്തിരിക്കുന്നു. ആകെ സീറ്റുകളിൽ 15% പട്ടികജാതി വിഭാഗത്തിനും 7½% പട്ടികവർഗ്ഗത്തിനും 27% ഒബിസി വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. ബാക്കി സീറ്റുകളിൽ 25% സീറ്റുകൾ മുൻ സൈനികർ ഉൾപ്പെടെയുള്ള പ്രതിരോധ സേനാംഗങ്ങളുടെ കുട്ടികൾക്കാണ് സംവരണം ചെയ്തിരിക്കുന്നത്. ആറാം ക്ലാസിലെ പ്രായപരിധി 01.04.2014 നും 31.03.2016 നും ഇടയിൽ ജനിച്ചവരായിരിക്കണം, ഒമ്പതാം ക്ലാസിലെ പ്രായപരിധി 01.04.2011 നും 31.03.2013 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒമ്പതാം ക്ലാസിലെ അപേക്ഷകർ അംഗീകൃത സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് പാസായിരിക്കണം. സൈനിക് സ്കൂളുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷ (AISSEE) പാസാകണം. 2026 ജനുവരി മാസത്തിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 30 വൈകുന്നേരം 5 മണി വരെ. https://www.nta.ac.in/ അല്ലെങ്കിൽ https://exams.nta.nic.in/sainik-school-society/ എന്ന സൈറ്റ് മുഖേന അപേക്ഷിക്കുക.

പ്രവേശന പരീക്ഷ, അഭിമുഖം, മെഡിക്കൽ ഫിറ്റ്‌നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം. പ്രവേശനവുമായി ബന്ധപ്പെട്ട കോച്ചിംഗ്/പരിശീലനത്തിനായി വ്യക്തികളെയോ/സ്ഥാപനത്തെയോ നിയോഗിച്ചിട്ടില്ല.

error: Content is protected !!