വെള്ളയമ്പലം കെൽട്രോൺ ആസ്ഥാനത്ത് വച്ച് നടന്ന നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷപരിപാടി ബഹു വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ശ്രീ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മുൻ മന്ത്രിയും കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റുമായ ശ്രീ സി ദിവാകരൻ, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ആർ സുനിൽ, INTUC സംസ്ഥാന ജനറൽ സെക്രട്ടറിയും കെൽട്രോൺ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റുമായ ശ്രീ വി ജെ ജോസഫ്, SPATO സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ എം മോഹനൻ, KEXA കൺവീനറായ ശ്രീ ഒ കെ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
കെൽട്രോണിന്റെ സുവർണ ജൂബിലി വ്യവസായ വകുപ്പും കെൽട്രോണും ചേർന്ന് സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. ചരിത്രം എപ്പോഴും ഓർക്കുന്ന സംഭാവനകൾ അൻപതാം വർഷത്തിൽ കെൽട്രോണിൽ നിന്നും ഉണ്ടാകണം. മികച്ച പുതിയ ഉൽപ്പന്നങ്ങൾ കെൽട്രോൺ ഈ കാലയളവിൽ പുറത്തിറക്കണം അതിനായി ജീവനക്കാരും മാനേജ്‌മെന്റും ഉത്സാഹിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2021-22 സാമ്പത്തിക വർഷ ത്തിൽ 521.48 കോടി രൂപ കെൽട്രോണിന് വിറ്റുവരവ് നേടാനായി. 39 കോടി രൂപ ലാഭമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ആയിരം കോടി വിറ്റുവരവ് എന്ന ലക്ഷ്യം വേഗത്തിൽ നേടാൻ കഴിവുള്ള സ്ഥാപനമാണ് കെൽട്രോൺ. കേരളത്തെ ഇലക്ട്രോണിക് ഹബ്ബാക്കാൻ നേതൃപരമായ പങ്ക് കെൽട്രോൺ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.
കെൽട്രോൺ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ എൻ നാരായണമൂർത്തി സ്വാഗതം ആശംസിച്ചു. കെൽട്രോൺ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി സൂര്യകുമാർ കെൽട്രോൺ ഡേ യുടെ ആമുഖം അവതരിപ്പിച്ചു. പ്രസിഡന്റ് ഫാത്തിമ സഹിന നന്ദി അറിയിച്ചു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…