തിരുവനന്തപുരം: ശ്രീനേത്ര കണ്ണാശുപത്രിയിൽ Type 1 Diabetes ബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സൗജന്യ നേത്ര ചികിത്സ പദ്ധതിയായ ചൈതന്യം പദ്ധതിയുടെ ഉത്ഘാടനം വി.കെ. പ്രശാന്ത് എം. എൽ. എ നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ ടൈപ്പ് ഒന്ന് ഡയബറ്റീസ് ബാധിതരായ കുഞ്ഞുങ്ങൾക്ക് സൗജന്യ നേത്രപരിശോധനയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നേത്ര ചികിത്സയും ലഭ്യമാക്കുന്ന Sreenethra Young Vision Program ന് തുടക്കം കുറിച്ചു. Kerala Type 1 Diabetes Foundation ന്റെയും ശ്രീനേത്ര കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സംയുക്തമായാണ് പദ്ധതി നിര്‍വഹിക്കുന്നത്.
ഇ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ Type 1 Diabetes ബാധിതരായ എല്ലാ കുട്ടികൾക്കും സൗജന്യ നേത്ര പരിശോധന ആറുമാസത്തിൽ ഒരിക്കൽ നടത്തുകയും
Type 1 Diabetes Foundation നിർദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന
ഡയബറ്റിക്ക് റെറ്റിനോപതി ചികിത്സ ആവശ്യമായി വരുന്ന കുട്ടികൾകൾക്ക് പതിനെട്ട് വയസ്സ് വരെ സൗജന്യ ചികിത്സയും ലഭ്യമാക്കും ഇവർക്ക് ആവശ്യമായി വരുന്ന ശസ്ത്രക്രിയകൾ, അത്യാധുനിക ലേസർ ചികിത്സ എന്നിവയും സൗജന്യമായി ലഭ്യമാക്കും.
ശ്രീനേത്ര ഐ കെയർ പദ്ധതിയെ കുറിച്ച് ഡോ ആഷാദ് ശിവരാമൻ വിശദീകരിച്ചു. Type 1 യബറ്റീസ് ഫൌണ്ടേഷൻ പ്രസിഡന്റ് ഫാദർ ജീവൻ ജേക്കബ് അധ്യക്ഷനായി. സ്വാഗതപ്രസംഗം Type 1 ഡയബറ്റീസ് ഫൌണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് ശ്രീ ഷാനവാസ് പറഞ്ഞു. ലയൺസ് ക്ലബ് II nd ഡിസ്ട്രിക്ട് വൈസ് ഗവർണർ വഹാബ് മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.
തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…
കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…