HEALTH

കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത ‘പെല്‍വിക് ഫ്‌ളോര്‍ പുനരധിവാസ’ സംവിധാനവുമായി പട്ടം എസ്‌യുടി ആശുപത്രി

തിരുവനന്തപുരം: ആരോഗ്യ പരിപാലന രംഗത്ത് നൂതന അദ്ധ്യായം രചിച്ചു കൊണ്ട് എസ്‌യുടി പട്ടം രംഗത്ത്. എസ്‌യുടി ആശുപത്രി ജോഗോയുമായി ചേര്‍ന്ന് കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത പെല്‍വിക് ഫ്‌ളോര്‍ പുനരധിവാസ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

ആധുനിക സാങ്കേതിക രീതിയായ ‘ബയോഫീഡ്ബാക്ക്‘ ഉപകരണം ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പുനരധിവാസ കേന്ദ്രത്തില്‍ ലഭ്യമാവുക. ലോകോത്തര നിലവാരമുള്ള ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി നിര്‍വ്വഹിച്ചു.

ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍, ഡോ. രാജശേഖരന്‍ നായര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി), ഡോ. ബാലകൃഷ്ണന്‍ (സീനിയര്‍ റേഡിയോളജിസ്റ്റ്), ഡോ. ജനാര്‍ദനന്‍ പോറ്റി (ന്യൂറോ സര്‍ജന്‍), ഡോ. അരുണ്‍ മോഹന്‍ (റേഡിയോളജിസ്റ്റ്), ഡോ. ആനന്ദ് രാജ (കണ്‍സള്‍ട്ടന്റ് ഫിസിയാട്രിസ്റ്റ്), അജയ്‌ലാല്‍ (ഫിസിയോതെറാപ്പിസ്റ്റ്), നഴ്‌സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

News Desk

Recent Posts

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം; തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി സാംസ്കാരിക ഘോഷയാത്ര

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…

3 hours ago

നേപ്പാൾ പ്രളയം: 13 പേർ കൂടി സുരക്ഷിതരായി നാട്ടിലെത്തി; കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയർ ഡൽഹിയിൽ

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…

3 hours ago

ചികിത്സയ്ക്കായി സഹായം തേടി നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാഗേഷ് ഡി.ടി.; കൈത്താങ്ങാകണമെന്ന് അഭ്യർത്ഥന

തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…

4 hours ago

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

6 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

18 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago