തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് വിജയം; കേരളത്തിലും ആഘോഷവുമായി ടിവികെ പ്രവർത്തകർ

തിരുവനന്തപുരം: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ ടിവികെ (തമിഴക വെട്രി കഴകം) സ്ഥാനാർഥികൾ നേടിയ വിജയത്തിന്റെ ആവേശം കേരളത്തിലും. തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിൽ മധുരം വിതരണം ചെയ്താണ് പാർട്ടി പ്രവർത്തകർ വിജയം ആഘോഷിച്ചത്.

തിരുവനന്തപുരത്ത് നടന്ന ആഘോഷ പരിപാടിക്ക് ടിവികെ സംസ്ഥാന നേതാക്കളായ ഡോ. സുലൈമാൻ ബഷീറും ഡോ. ബിജു രമേശും നേതൃത്വം നൽകി. പരിപാടി ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ പരസ്പരം മധുരം വിതരണം ചെയ്തും വിജയാഹ്ലാദം പങ്കുവെച്ചും ആഘോഷത്തിൽ പങ്കെടുത്തു.

എറണാകുളത്തും ടിവികെ പ്രവർത്തകർ മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു. തമിഴ്നാട്ടിലെ താരാപുരം, മധുരാന്തകം മണ്ഡലങ്ങളിൽ ടിവികെ സ്ഥാനാർഥികളായ സത്യഭാമയും കെ. എം. കുമാരവേലും വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചതെന്ന് പാർട്ടി പ്രവർത്തകർ അറിയിച്ചു.

തമിഴ്നാട്ടിലെ വിജയത്തിന്റെ ആവേശം കേരളത്തിലെ പാർട്ടി പ്രവർത്തകർക്കിടയിലും പ്രകടമായതോടെ വിവിധ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

News Desk

Recent Posts

ക്ഷേത്രോത്സവങ്ങളുടെ ആത്മീയ പൈതൃകം വിളിച്ചോതി ‘ക്ഷേത്രാടനം’; ഒക്ടോബര്‍ 10ന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…

11 hours ago

പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; വാണിമണി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിലെ 2026-ലെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ വിവിധ ആത്മീയ,…

11 hours ago

ഷോട്ട്പുട്ടിൽ സ്വർണം, ഹാമർത്രോയിൽ വെള്ളി; കായികരംഗത്ത് തിളങ്ങി സിബിന്‍

എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണവും ഹാമർത്രോയിൽ വെള്ളിയും നേടി സിബിന്‍ മികവ് തെളിയിച്ചു.…

21 hours ago

സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി മൂലമുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടമായി കേരള…

1 day ago

‘കേരള സർക്കാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന’ കോൺഗ്രസ് നിലപാടിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന നിലപാടാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നതെങ്കിൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് ബി.ജെ.പി…

1 day ago

ആഗോള ടെലികോം എഐ സൊല്യൂഷൻ പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ഗാർട്‌നർ മാജിക് ക്വാഡ്രന്റിൽ തുടർച്ചയായി മൂന്നാം തവണ

Oracle, Salesforce തുടങ്ങിയ ആഗോള ടെക് ഭീമന്മാർക്കൊപ്പമാണ് ടെക്നോപാർക്ക് ആസ്ഥാനമായ ഫ്ളൈടെക്സ്റ്റിന്റെ നേട്ടം. തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ…

2 days ago