തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) വേദിയൊരുക്കൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ നടന്നു. ചലച്ചിത്രമേളയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച ചടങ്ങിൽ സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ എം. രഞ്ജിത്ത്, KSFDC വൈസ് ചെയർമാൻ ആലപ്പി അഷ്റഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ലോക സിനിമയിലെ ശ്രദ്ധേയമായ സൃഷ്ടികൾക്കും വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര സംസ്കാരങ്ങൾക്കും വേദിയൊരുക്കുന്ന IFFK കേരളത്തിന്റെ പ്രധാന സാംസ്‌കാരിക ചലച്ചിത്രോത്സവങ്ങളിലൊന്നാണ്. മേളയുടെ ഒരുക്കങ്ങൾ ആരംഭിച്ചതോടെ തലസ്ഥാന നഗരി വീണ്ടും സിനിമയുടെ ആഘോഷനാളുകളിലേക്ക് കടക്കുകയാണ്.
ഗോവ: മലയാള സിനിമയുടെ സമ്പന്നമായ പാരമ്പര്യവും പുതുതലമുറയുടെ സർഗാത്മകമായ ചലച്ചിത്ര ആവിഷ്കാരങ്ങളും ആഘോഷിക്കാനൊരുങ്ങി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള…
തിരുവനന്തപുരം: പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ (IPPB) നേതൃത്വത്തിൽ ഡിജിറ്റൽ…
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ സ്വർണക്കവർച്ച. തിരുവനന്തപുരം ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് 100 പവൻ സ്വർണം കവർന്നതായി…
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ഗതാഗത ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ 95-ാം വാർഷികം 'സ്റ്റേഷൻ…
തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കായി…
തിരുവനന്തപുരം: കുട്ടികളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ശബ്ദം നൽകാൻ ഇത്തവണത്തെ ശിശുദിനത്തിൽ കേരളത്തെ നയിക്കുന്നത് ആറ് കുരുന്നുകൾ. നവംബർ 14-ന് തിരുവനന്തപുരത്ത്…