INDIA

ഭാരത് പർവ് 2026: കേരളത്തിൽ നിന്നുള്ള 10 ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർ ഗുജറാത്തിൽ; പര്യടനത്തിന് തുടക്കമായി

തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കായി സംഘടിപ്പിക്കുന്ന ഭാരത് പർവ് 2026 പര്യടനത്തിന് തുടക്കമായി. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യവും നേരിട്ടറിയുന്നതിനായി ഗുജറാത്തിലെ കെവഡിയയിലാണ് പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.

പിഐബി അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ഐഐഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 10 ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരാണ് പങ്കെടുക്കുന്നത്.

പര്യടനത്തിന്റെ രണ്ടാം ദിനമായ നവംബർ 11ന് സംഘം സ്റ്റാച്യു ഓഫ് യൂണിറ്റി, ഫോറസ്റ്റ് പാർക്ക്, ഭാരത് പർവ് പവലിയൻ എന്നിവ സന്ദർശിക്കും. ഇതോടൊപ്പം നർമ്മദാ ആരതി, ലേസർ ഷോ, പ്രകാശ് പർവ് തുടങ്ങിയ പരിപാടികളും വീക്ഷിക്കും.

മൂന്നാം ദിനമായ നവംബർ 12ന് ജംഗിൾ സഫാരി, ആരോഗ്യ വൻ, ബട്ടർഫ്ലൈ ഗാർഡൻ, സൂവോളജിക്കൽ പാർക്ക്, യൂണിറ്റി ഗ്ലോ ഗാർഡൻ എന്നിവിടങ്ങളിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്.

‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കേന്ദ്ര ടൂറിസം മന്ത്രാലയവും ഗുജറാത്ത് ടൂറിസവും വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭാരത് പർവ് 2026 നവംബർ 1 മുതൽ 15 വരെയാണ് നടക്കുന്നത്.

രാജ്യത്തിന്റെ തനത് പാരമ്പര്യങ്ങൾ, പരമ്പരാഗത കലകൾ, കൈത്തറി ഉൽപ്പന്നങ്ങൾ, സാംസ്കാരിക വൈവിധ്യങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള വിപുലമായ വേദിയാണ് ഭാരത് പർവ്.

നൂറിലധികം ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ (ODOP) പദ്ധതിയിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങൾ, പരമ്പരാഗത കൈത്തറി വസ്തുക്കൾ, വിവിധ കലാരൂപങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തനത് രുചികൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ഫുഡ് കോർട്ടും സ്റ്റുഡിയോ കിച്ചണും സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും പൈതൃക സമ്പത്തും അടുത്തറിയുന്നതിനൊപ്പം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യത്തിന്റെ വിവിധ മേഖലകളിലെ പ്രത്യേകതകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ഈ പര്യടനം ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് അവസരമൊരുക്കും.

News Desk

Recent Posts

കുഞ്ഞുകൈകളിൽ കേരളത്തിന്റെ ശിശുദിനം; നഫീസ സൻഹ പ്രധാനമന്ത്രി, ആദ്യ പ്രമോദ് പ്രസിഡന്റ്

തിരുവനന്തപുരം: കുട്ടികളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ശബ്ദം നൽകാൻ ഇത്തവണത്തെ ശിശുദിനത്തിൽ കേരളത്തെ നയിക്കുന്നത് ആറ് കുരുന്നുകൾ. നവംബർ 14-ന് തിരുവനന്തപുരത്ത്…

12 hours ago

പേരൂർക്കട ജനമൈത്രി പോലീസിനൊപ്പം തേക്കടിയിലേക്ക് വിനോദയാത്ര; പങ്കെടുത്തത് 50 ഓളം പേർ

തിരുവനന്തപുരം: പോലീസും ജനങ്ങളും തമ്മിലുള്ള സൗഹൃദവും പരസ്പരബന്ധവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പേരൂർക്കട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ റസിഡന്റ്സ്…

1 day ago

സച്ചിദാനന്ദനും, അഭിലാഷ് പിള്ളയ്ക്കും, നന്ദിനിക്കും ഓംചേരി പുരസ്കാരങ്ങൾ

തിരുവനന്തപുരം: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രൊഫ. സച്ചിദാനന്ദനെ പ്രഥമ 'ഓംചേരി സാഹിത്യപ്രതിഭ' പുരസ്കാരത്തിന് തെരഞ്ഞെടുത്തു.…

1 day ago

ചിത്തിര തിരുനാൾ ജയന്തി ആഘോഷം: നവംബർ 8ന് തിരുവനന്തപുരത്ത് വയലിൻ ത്രയം

തിരുവനന്തപുരം: ചിത്തിര തിരുനാൾ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രദ്ധേയമായ വയലിൻ സംഗീതവിരുന്ന് അരങ്ങേറുന്നു. പ്രശസ്ത വയലിനിസ്റ്റുകളായ എസ്.ആർ. മഹാദേവശർമ്മ,…

3 days ago

പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്; ജില്ലയിൽ 8.43 ലക്ഷം വീടുകളിൽ ഉറവിടനശീകരണം

തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഒക്ടോബർ 20…

4 days ago

കുട്ടികളുടെ സർഗാത്മകതയ്ക്ക് വേദിയൊരുക്കി ‘താരിക 2026’; ഉദ്ഘാടനം നിർവഹിക്കാൻ വി. മുരളീധരൻ എം.എൽ.എ

തിരുവനന്തപുരം: കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും കലാപരമായ മികവുകൾക്കും വേദിയൊരുക്കി സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കിഡ്സ് ഫെസ്റ്റ്…

4 days ago