ART CULTURE

കുട്ടികളുടെ സർഗാത്മകതയ്ക്ക് വേദിയൊരുക്കി ‘താരിക 2026’; ഉദ്ഘാടനം നിർവഹിക്കാൻ വി. മുരളീധരൻ എം.എൽ.എ

തിരുവനന്തപുരം: കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും കലാപരമായ മികവുകൾക്കും വേദിയൊരുക്കി സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കിഡ്സ് ഫെസ്റ്റ് – താരിക 2026’ നാളെ (നവംബർ 7) നടക്കും. രാവിലെ 9.30ന് ശ്രീകാര്യത്തെ ഭാരതീയ വിദ്യാഭവന്‍ മണ്‍വിളയിലെ മുൻഷി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ഫെസ്റ്റിന്റെ ഉദ്ഘാടനവും ഉദ്ഘാടന പ്രസംഗവും നിർവഹിക്കുകയും ചെയ്യും. ‘Creative Minds, Brighter Future’ എന്ന ആശയത്തെ മുൻനിർത്തിയാണ് കുട്ടികളുടെ കലാ-സർഗാത്മക മികവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ പ്രസിഡന്റ് ഫാ. ജോഷി മാത്യു സി.എം.ഐ അധ്യക്ഷത വഹിക്കും. മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സ്കൂൾ പ്രിൻസിപ്പൽ ദീപ വി. സ്വാഗതം ആശംസിക്കും. സ്കൂൾ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗാനത്തോടെയും സ്വാഗത നൃത്തത്തോടെയും ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഭദ്രദീപം തെളിയിക്കൽ നടക്കും.

ഭവൻസ് തിരുവനന്തപുരം കേന്ദ്രം ഹോണററി അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ഡോ. ജി.എൽ. മുരളീധരൻ, മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സ്കൂൾ പി.ടി.എ പ്രസിഡന്റ് ലക്ഷ്മി ശുഭ ബീര ആശംസകൾ അറിയിക്കും. സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത് നന്ദി രേഖപ്പെടുത്തും. ദേശീയഗാനത്തോടെ ഉദ്ഘാടന ച്ചടങ്ങുകൾ സമാപിക്കും.

വിദ്യാർത്ഥികളുടെ സർഗാത്മകതയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം അവരുടെ വിവിധ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരമൊരുക്കുകയുമാണ് ‘താരിക 2026’ ലക്ഷ്യമിടുന്നത്. മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സീനിയർ സെക്കൻഡറി സ്കൂൾ, ശ്രീകാര്യം ആണ് പരിപാടിയുടെ ആതിഥേയർ.

News Desk

Recent Posts

പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്; ജില്ലയിൽ 8.43 ലക്ഷം വീടുകളിൽ ഉറവിടനശീകരണം

തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഒക്ടോബർ 20…

6 hours ago

പൊതുപണത്തിലെ ഓരോ രൂപയ്ക്കും കണക്കുണ്ടാകണം; സാമ്പത്തിക സുതാര്യത ഉറപ്പാക്കണം: ലോക്‌സഭാ സ്പീക്കർ ഓം ബിർള

തിരുവനന്തപുരം | നവംബർ 3, 2026 പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കായി പൊതുപണം…

3 days ago

അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ടീസർ തരംഗമാകുന്നു – ചിത്രം ഡിസംബർ 11ന് തിയേറ്ററുകളിൽ

തിരുവനന്തപുരം: നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിലേക്ക്. കാട്ടാനയുടെ സാന്നിധ്യവും കാടിന്റെ മക്കളുടെ അതിജീവന…

3 days ago

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം; ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള

തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിലെയും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനത്തിന്…

4 days ago

വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും വിളിച്ചോതി ഐഐഎസ്ഇആർ തിരുവനന്തപുരത്തിന്റെ ‘അന്വേക്ഷ 2026’

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും നൂതന ആശയങ്ങളും പ്രദർശിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ)…

6 days ago

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നീക്കണം; രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് എം.എം. ഹസ്സൻ

തിരുവനന്തപുരം: പി.എസ്.സിയിലെ നിയമന ക്രമക്കേടുകളും ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന…

6 days ago