ENTERTAINMENT

അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിൽ; ടീസർ തരംഗമാകുന്നു – ചിത്രം ഡിസംബർ 11ന് തിയേറ്ററുകളിൽ

തിരുവനന്തപുരം: നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിലേക്ക്. കാട്ടാനയുടെ സാന്നിധ്യവും കാടിന്റെ മക്കളുടെ അതിജീവന പോരാട്ടവും പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പന്റെ’ ടീസർ പുറത്തിറങ്ങി. റിലീസിന് പിന്നാലെ ടീസർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി തീവ്രമായ ദൃശ്യാവിഷ്കാരത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മണ്ണും കാടും വിട്ടുപോകാൻ തയ്യാറാകാത്ത മനുഷ്യരുടെ ജീവിതസംഘർഷങ്ങളും കാട്ടാനയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും വൈകാരികതയും ആക്ഷനും കോർത്തിണക്കിയാണ് സിനിമ അവതരിപ്പിക്കുന്നത്.

മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്യുന്നതിനൊപ്പം ചിത്രത്തിൽ നായകനായും എത്തുന്നു. മലയാളികളുടെ പ്രിയപ്പെട്ട ‘ട്രാഫിക്’ സിനിമയുടെ തമിഴ് റീമേക്കിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മിഥുൻ. ‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, ‘കോക്ടെയിൽ’, ‘എങ്ക കാട്ടുല മഴൈ’, ‘ചിക്കികു ചിക്കികിച്ചു’, ‘യുദ്ധസത്തം’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

‘സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക കൃഷ്ണനാണ് ചിത്രത്തിലെ നായിക. ഈ സിനിമയിലൂടെ ദേവിക തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.

‘ട്രാഫിക്’ (ഹിന്ദി), ‘മിലി’, ‘വേട്ട’, ‘ജമുനാപ്യാരി’ തുടങ്ങിയ ചിത്രങ്ങൾക്ക് ദൃശ്യഭംഗി പകർന്ന ഛായാഗ്രാഹകൻ അനീഷ്ലാൽ ആർ.എസ് ആദ്യമായി ക്യാമറ കൈകാര്യം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്.

തമിഴ്‌നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ മനോഹരമായ മലയോര പ്രദേശങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. പ്രകൃതിയുടെ സ്വാഭാവിക ഭംഗിയും കാടിന്റെ പശ്ചാത്തലവും സിനിമയുടെ ദൃശ്യാനുഭവത്തിന് കൂടുതൽ മിഴിവേകുമെന്നാണ് പ്രതീക്ഷ.

കാട്ടാനയുടെ സാന്നിധ്യം സൃഷ്ടിക്കുന്ന സംഘർഷങ്ങൾക്കൊപ്പം കാടിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ അതിജീവനവും വൈകാരിക ബന്ധങ്ങളും ചിത്രം പ്രമേയമാക്കുന്നു. ആക്ഷൻ രംഗങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

‘അരികൊമ്പൻ’ ഡിസംബർ 11ന് കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

പി.ആർ.ഒ: അജയ് തുണ്ടത്തിൽ

News Desk

Recent Posts

പൊതുപണത്തിലെ ഓരോ രൂപയ്ക്കും കണക്കുണ്ടാകണം; സാമ്പത്തിക സുതാര്യത ഉറപ്പാക്കണം: ലോക്‌സഭാ സ്പീക്കർ ഓം ബിർള

തിരുവനന്തപുരം | നവംബർ 3, 2026 പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കായി പൊതുപണം…

11 minutes ago

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം; ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള

തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിലെയും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനത്തിന്…

8 hours ago

വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും വിളിച്ചോതി ഐഐഎസ്ഇആർ തിരുവനന്തപുരത്തിന്റെ ‘അന്വേക്ഷ 2026’

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും നൂതന ആശയങ്ങളും പ്രദർശിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ)…

3 days ago

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നീക്കണം; രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് എം.എം. ഹസ്സൻ

തിരുവനന്തപുരം: പി.എസ്.സിയിലെ നിയമന ക്രമക്കേടുകളും ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന…

3 days ago

സീബെറി ഫുഡ് ആൻഡ് പ്രോട്ടീൻ സമ്മിറ്റ് നവംബർ 4ന് കൊച്ചിയിൽ

കൊച്ചി: ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളുടെ ആഗോള വിപണി സാധ്യതകളും അന്താരാഷ്ട്ര വാണിജ്യ പങ്കാളിത്തവും ലക്ഷ്യമിട്ട് സീബെറി ഫുഡ്സ് സംഘടിപ്പിക്കുന്ന 'ഫുഡ്…

3 days ago

കേരളപ്പിറവി ആഘോഷം: ഭാരതീയ വിദ്യാഭവൻ സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഐക്യത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും സന്ദേശം പകർന്ന് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ…

3 days ago