Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കുട്ടികളുടെ സർഗാത്മകതയ്ക്ക് വേദിയൊരുക്കി ‘താരിക 2026’; ഉദ്ഘാടനം നിർവഹിക്കാൻ വി. മുരളീധരൻ എം.എൽ.എ

തിരുവനന്തപുരം: കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും കലാപരമായ മികവുകൾക്കും വേദിയൊരുക്കി സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കിഡ്സ് ഫെസ്റ്റ് – താരിക 2026’ നാളെ (നവംബർ 7) നടക്കും. രാവിലെ 9.30ന് ശ്രീകാര്യത്തെ ഭാരതീയ വിദ്യാഭവന്‍ മണ്‍വിളയിലെ മുൻഷി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ഫെസ്റ്റിന്റെ ഉദ്ഘാടനവും ഉദ്ഘാടന പ്രസംഗവും നിർവഹിക്കുകയും ചെയ്യും. ‘Creative Minds, Brighter Future’ എന്ന ആശയത്തെ മുൻനിർത്തിയാണ് കുട്ടികളുടെ കലാ-സർഗാത്മക മികവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ പ്രസിഡന്റ് ഫാ. ജോഷി മാത്യു സി.എം.ഐ അധ്യക്ഷത വഹിക്കും. മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സ്കൂൾ പ്രിൻസിപ്പൽ ദീപ വി. സ്വാഗതം ആശംസിക്കും. സ്കൂൾ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗാനത്തോടെയും സ്വാഗത നൃത്തത്തോടെയും ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഭദ്രദീപം തെളിയിക്കൽ നടക്കും.

ഭവൻസ് തിരുവനന്തപുരം കേന്ദ്രം ഹോണററി അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ഡോ. ജി.എൽ. മുരളീധരൻ, മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സ്കൂൾ പി.ടി.എ പ്രസിഡന്റ് ലക്ഷ്മി ശുഭ ബീര ആശംസകൾ അറിയിക്കും. സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയ വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത് നന്ദി രേഖപ്പെടുത്തും. ദേശീയഗാനത്തോടെ ഉദ്ഘാടന ച്ചടങ്ങുകൾ സമാപിക്കും.

വിദ്യാർത്ഥികളുടെ സർഗാത്മകതയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം അവരുടെ വിവിധ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരമൊരുക്കുകയുമാണ് ‘താരിക 2026’ ലക്ഷ്യമിടുന്നത്. മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സീനിയർ സെക്കൻഡറി സ്കൂൾ, ശ്രീകാര്യം ആണ് പരിപാടിയുടെ ആതിഥേയർ.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!