Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാമ്പ്യൻസ് ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കം

തിരുവനന്തപുരം: ഗ്ലോബൽ ബി2ബി നെറ്റ്‌വർക്കിന്റെ പുതിയ ശാഖയായ ‘ബി2ബി തിരുവനന്തപുരം ചാമ്പ്യൻസ്’ ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കമായി. കഴക്കൂട്ടം എസ്.എഫ്.എസ്. ഹോംബ്രിഡ്ജിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ബി2ബി സി.ഇ.ഒ. രാജേഷ് വി.സി. ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഗ്ലോബൽ ബി2ബി നെറ്റ്‌വർക്ക് സി.ബി.ഡി.ഒ. സോണി എബ്രഹാം, ഏരിയ ഡയറക്ടർ ഗിന്നസ് പി.കെ. കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ സാനു സർദാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെയും ചടങ്ങിൽ തിരഞ്ഞെടുത്തു. നമാസ് ജോഷിയാണ് പ്രസിഡന്റ്. ജിഷ്ണുരാജ് സെക്രട്ടറിയായും പാർവതി, ശ്യാംരാജ് എന്നിവർ വൈസ് പ്രസിഡന്റുമാരായും ചുമതലയേറ്റു. അർച്ച അരുൺ ട്രഷററായും ജോസ് മാത്യു മെന്ററായും തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ റഷീദ്, രാജേഷ് ആർ.ഒ. എന്നിവർ കോ-ഓർഡിനേറ്റർമാരായി ചുമതലയേറ്റു.

പുതിയ ചാപ്റ്ററിന്റെ രൂപീകരണത്തോടെ തിരുവനന്തപുരത്തെ ബിസിനസ് നെറ്റ്‌വർക്കിങ് പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!