Ananthapuri Online News

Anantham Athivegam Ananthapuri Varthakal

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; DRKS

2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാർ നേരിടുന്ന വിവിധ സർവീസ് പ്രശ്നങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ കർമ്മിക് സംഘ് (DRKS). സ്ഥാനക്കയറ്റം, APAR ഗ്രേഡിങ്, അധിക ജോലിഭാരം, ഔട്ട്‌സോഴ്‌സിങ് ജോലികൾക്ക് റെയിൽവേ ജീവനക്കാരെ നിയോഗിക്കുന്നത് തുടങ്ങിയ വിഷയങ്ങളിലാണ് സംഘടന ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

TVC ഡിവിഷനിൽ പത്തുവർഷമായി ഒരേ സെക്ഷനിൽ തുടരുന്ന SSE/P.Way/QLN ജീവനക്കാരുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെടുന്നു. അർഹരായ ജീവനക്കാർക്ക് സ്ഥാനക്കയറ്റവും മറ്റ് സർവീസ് ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും DRKS ആവശ്യപ്പെടുന്നു.

സമ്പളനിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടനാ പ്രവർത്തകരുടെ APAR ഗ്രേഡിങ് കുറയ്ക്കുന്നതായും ഡിവിഷനിലെ SSE, ADEN ജീവനക്കാർക്ക് അർഹമായ നീതി ലഭ്യമാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നതായും പോസ്റ്ററിലൂടെ സംഘടന ആരോപിക്കുന്നു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ആവശ്യം.

അംഗീകൃത യൂണിയന്റെ ഒത്താശയോടെ ഉദ്യോഗസ്ഥർ ജീവനക്കാരുടെ മേൽ അധിക ജോലിഭാരം ഏൽപ്പിക്കുന്നതായും സംഘടന ആരോപിക്കുന്നു. ഔട്ട്‌സോഴ്‌സിങ് ജോലികൾക്കായി റെയിൽവേ ജീവനക്കാരെ ഉപയോഗിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും DRKS ആവശ്യപ്പെടുന്നു.

ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിൽപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നതിനായി ബന്ധപ്പെട്ട റെയിൽവേ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!