തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി പന്തൽ കാൽനാട്ടൽ ചടങ്ങ് തിരുവനന്തപുരം മേയർ വി.വി. രാജേഷ് നിർവഹിച്ചു.
ജില്ലാ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ സജ്ജമാക്കിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു.
നവംബർ 30 മുതൽ ഡിസംബർ 4 വരെ നടക്കുന്ന കലോത്സവത്തിൽ 13 വേദികളിലായി അയ്യായിരത്തിലേറെ വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എൽ.പി.എസ്, പി.പി.ടി.ടി.ഐ, കാർമൽ എച്ച്.എസ്.എസ്, ശിശുവിഹാർ യു.പി.എസ് എന്നിവിടങ്ങളിലാണ് കലോത്സവത്തിനായുള്ള വേദികൾ ഒരുക്കുന്നത്.
പന്തൽ കാൽനാട്ടൽ ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബിജു, സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർ ഇ. അജികുമാർ, അരുൺ കുമാർ എ., എസ്.എൽ. പ്രശാന്ത്, കെ.എസ്. രാജേഷ്, ആദർശ് എം.എം., സിനി എം.എസ്., പ്രിൻസ്, മുജീബ് തുടങ്ങിയവർ പങ്കെടുത്തു.
അയ്യായിരത്തിലേറെ വിദ്യാർഥികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുന്ന ജില്ലാ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ഇതോടെ കൂടുതൽ സജീവമായി.

