Ananthapuri Online News

Anantham Athivegam Ananthapuri Varthakal

തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് 100 പവൻ കവർന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ സ്വർണക്കവർച്ച. തിരുവനന്തപുരം ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് 100 പവൻ സ്വർണം കവർന്നതായി റിപ്പോർട്ട്. കട അടച്ചശേഷം സ്വർണവുമായി വലിയശാലയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കവർച്ച നടന്നത്.

രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ രണ്ടംഗ സംഘമാണ് സ്വർണം തട്ടിയെടുത്തതെന്നാണ് പ്രാഥമിക വിവരം. രണ്ട് ബൈക്കുകളിലായാണ് അക്രമികൾ എത്തിയതെന്നും സൂചനയുണ്ട്. സ്വർണം കവർന്നശേഷം സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പ്രതികൾ സഞ്ചരിച്ച ബൈക്കുകളെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

തലസ്ഥാന നഗരത്തിലെ വ്യാപാരമേഖലയിൽ ആശങ്കയുണർത്തുന്നതാണ് സംഭവം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!