Ananthapuri Online News

Anantham Athivegam Ananthapuri Varthakal

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം; വേദിയൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) വേദിയൊരുക്കൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ നടന്നു. ചലച്ചിത്രമേളയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച ചടങ്ങിൽ സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ എം. രഞ്ജിത്ത്, KSFDC വൈസ് ചെയർമാൻ ആലപ്പി അഷ്റഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ലോക സിനിമയിലെ ശ്രദ്ധേയമായ സൃഷ്ടികൾക്കും വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര സംസ്കാരങ്ങൾക്കും വേദിയൊരുക്കുന്ന IFFK കേരളത്തിന്റെ പ്രധാന സാംസ്‌കാരിക ചലച്ചിത്രോത്സവങ്ങളിലൊന്നാണ്. മേളയുടെ ഒരുക്കങ്ങൾ ആരംഭിച്ചതോടെ തലസ്ഥാന നഗരി വീണ്ടും സിനിമയുടെ ആഘോഷനാളുകളിലേക്ക് കടക്കുകയാണ്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!