തിരുവനന്തപുരം: പോലീസും ജനങ്ങളും തമ്മിലുള്ള സൗഹൃദവും പരസ്പരബന്ധവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പേരൂർക്കട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കും കുടുംബാംഗങ്ങൾക്കുമായി വിനോദയാത്ര സംഘടിപ്പിച്ചു.
പേരൂർക്കട പോലീസ് സ്റ്റേഷൻ എസ്.ഐ. സുരേഷ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റേഷൻ സി.ആർ.ഒ. മുഹമ്മദ് ഷിറാസ്, ജനമൈത്രി കോ-ഓർഡിനേറ്റർ സിന്ധു ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
ഏകദേശം 50 പേരടങ്ങുന്ന സംഘമാണ് യാത്രയിൽ പങ്കെടുത്തത്. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം, കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു.
പോലീസും റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഒരുമിച്ചുചേർന്ന യാത്ര സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ അനുഭവമായി മാറി. ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ സഹായകരമാകും.
തിരുവനന്തപുരം: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രൊഫ. സച്ചിദാനന്ദനെ പ്രഥമ 'ഓംചേരി സാഹിത്യപ്രതിഭ' പുരസ്കാരത്തിന് തെരഞ്ഞെടുത്തു.…
തിരുവനന്തപുരം: ചിത്തിര തിരുനാൾ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രദ്ധേയമായ വയലിൻ സംഗീതവിരുന്ന് അരങ്ങേറുന്നു. പ്രശസ്ത വയലിനിസ്റ്റുകളായ എസ്.ആർ. മഹാദേവശർമ്മ,…
തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഒക്ടോബർ 20…
തിരുവനന്തപുരം: കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും കലാപരമായ മികവുകൾക്കും വേദിയൊരുക്കി സി.ബി.എസ്.ഇ സൗത്ത് സോൺ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘കിഡ്സ് ഫെസ്റ്റ്…
തിരുവനന്തപുരം | നവംബർ 3, 2026 പൊതുഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കായി പൊതുപണം…
തിരുവനന്തപുരം: നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിലേക്ക്. കാട്ടാനയുടെ സാന്നിധ്യവും കാടിന്റെ മക്കളുടെ അതിജീവന…