HEALTH

ടി.എം.സി വിഷൻ 2030: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കും – മന്ത്രി സി.പി. ജോൺ

ആരോഗ്യരംഗത്തെ മുന്നേറ്റത്തിന് മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, രോഗീപരിചരണം, ഇന്നവേഷൻ എന്നിവയ്ക്ക് മുൻഗണന | പ്ലാറ്റിനം ജൂബിലി കൺവെൻഷന് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന ‘ടി.എം.സി വിഷൻ 2030’ രേഖയുടെ അടിസ്ഥാനത്തിൽ സമഗ്ര വികസന പരിപാടി ആവിഷ്കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. മെഡിക്കൽ കോളേജിനെ കൂടുതൽ മികവിലേക്ക് ഉയർത്തുന്നതിനൊപ്പം സ്വയംഭരണ സ്ഥാപനമാക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി കൺവെൻഷന്റെ ഭാഗമായി നടന്ന ‘ടി.എം.സി വിഷൻ 2030’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

75 വർഷത്തെ ശോഭനമായ ചരിത്രവും മികച്ച സംഭാവനകളുമുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ മുൻനിര മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഉയർത്താൻ സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് സ്ഥാപനത്തെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ അധ്യക്ഷത വഹിച്ച വി. മുരളീധരൻ എം.എൽ.എ., മെഡിക്കൽ വിദ്യാഭ്യാസം, രോഗീപരിചരണം, ഗവേഷണം, ഇന്നവേഷൻ തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയായിരിക്കണം വിഷൻ ഡോക്യുമെന്റ് തയ്യാറാക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി എന്നിവർ വിശിഷ്ടാതിഥികളായി. ടി.എം.സി.എ.എ. മുൻ പ്രസിഡന്റും കിംസ് ഹെൽത്ത് ചെയർമാനുമായ ഡോ. എം.ഐ. സഹദുള്ള മുഖ്യപ്രഭാഷണം നടത്തി.

അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. സി. ജോൺ പണിക്കർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. എസ്.എസ്. ലാൽ, അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ദിനേശ് കെ., സെക്രട്ടറി ഡോ. കവിത രവി, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘു ചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ഡോ. രഞ്ജിത്ത്, ഡോ. രമേഷ് രാജൻ, ഡോ. പ്രേമ എൻ.എസ്., ഡോ. ബിനോയ് എസ്., ഡോ. ഉമ, ഡോ. സുചിത്ര, ഡോ. അരവിന്ദ്, ഡോ. പ്രണവ്, ഡോ. നവ്യശ്രീ, അഫ്ന എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

ആരോഗ്യരംഗത്തെ ഭാവി സാധ്യതകൾ ചർച്ചയായി

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പൈതൃകം എന്ന വിഷയത്തിൽ ഡോ. കെ. രാജശേഖരൻ നായരും, ഭാവിക്കായുള്ള ധനസമാഹരണത്തിൽ അലുമ്നിയുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. കൃഷ്ണ ആർ. പ്രസാദും പ്രഭാഷണം നടത്തി.

ഇന്ത്യയിലെ കാൻസർ ചികിത്സയിൽ പ്രോട്ടോൺ തെറാപ്പിയുടെ ഏഴുവർഷത്തെ മുന്നേറ്റം എന്ന വിഷയത്തിൽ അപ്പോളോ ഹോസ്പിറ്റൽസ് ഇന്ത്യ ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫീസർ ജോൺ ചാണ്ടി സംസാരിച്ചു. ഹൃദ്രോഗ ചികിത്സയിലെ ഉചിതവും അനുചിതവുമായ രീതികൾ എന്ന വിഷയത്തിൽ അമേരിക്കയിലെ ലൂയിസ് സ്റ്റോക്സ് ക്ലീവ്‌ലൻഡ് വി.എ. മെഡിക്കൽ സെന്ററിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് നജീബ് ഒസ്മാനും പ്രഭാഷണം നടത്തി.

മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യരംഗത്തെ വികസനം, ഭാവിയിലെ ചികിത്സാ സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ മേഖലകളിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അവാർഡ് ദാനച്ചടങ്ങും കലാസന്ധ്യയും കൺവെൻഷന്റെ ഭാഗമായി നടന്നു.

നവംബർ 22 വരെ പ്ലാറ്റിനം ജൂബിലി ആഘോഷം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നവംബർ 20 മുതൽ 22 വരെയാണ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ (TMCAA), ടീച്ചേഴ്സ് അസോസിയേഷൻ, സ്റ്റുഡന്റ്സ് യൂണിയൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മെഡിക്കൽ കോളേജിന്റെ 75 വർഷത്തെ പൈതൃകം അനുസ്മരിക്കുന്നതിനൊപ്പം വരും വർഷങ്ങളിലെ ആരോഗ്യരംഗത്തെ വികസനത്തിനുള്ള ദിശാബോധം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ടി.എം.സി വിഷൻ 2030’ മുന്നോട്ടുവയ്ക്കുന്നത്.

News Desk

Recent Posts

മലയോര ഗ്രാമത്തിന്റെ നിഗൂഢതകളുമായി ‘തോട്ട’; ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി പ്രകാശനം ചെയ്തു

ബിജു സോപാനവും സൂര്യദാസും പ്രധാന വേഷങ്ങളിൽ; സസ്പെൻസ് ത്രില്ലറുമായി സി ഫോർ സിനിമാസ് തിരുവനന്തപുരം: മലയോര ഗ്രാമത്തിന്റെ പച്ചപ്പും അവിടുത്തെ…

8 hours ago

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം; വേദിയൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) വേദിയൊരുക്കൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ…

1 day ago

മലയാള സിനിമയ്ക്ക് പ്രത്യേക പരിഗണനയുമായി 57-ാമത് ഐ.എഫ്.എഫ്.ഐ; പ്രേം നസീറിന്റെ ‘തുലാഭാരം’ പ്രദർശിപ്പിക്കും

ഗോവ: മലയാള സിനിമയുടെ സമ്പന്നമായ പാരമ്പര്യവും പുതുതലമുറയുടെ സർഗാത്മകമായ ചലച്ചിത്ര ആവിഷ്കാരങ്ങളും ആഘോഷിക്കാനൊരുങ്ങി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള…

3 days ago

പെൻഷൻകാർക്ക് വീട്ടുപടിക്കൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്; ക്യാമ്പയിൻ 5.0 നവംബർ 30 വരെ

തിരുവനന്തപുരം: പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ (IPPB) നേതൃത്വത്തിൽ ഡിജിറ്റൽ…

1 week ago

തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് 100 പവൻ കവർന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ സ്വർണക്കവർച്ച. തിരുവനന്തപുരം ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് 100 പവൻ സ്വർണം കവർന്നതായി…

1 week ago

95 വർഷത്തെ ചരിത്രപ്രൗഢിയിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ; ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ഗതാഗത ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ 95-ാം വാർഷികം 'സ്റ്റേഷൻ…

1 week ago