BUSINESS

കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ കണ്ണൂരിലും

കണ്ണൂര്‍: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ ഷുഗര്‍ ഫ്രീ ബ്രാന്‍ഡ് സ്യൂഗറിന്റെ (Zeugar) ഔട്ട്‌ലെറ്റ് കണ്ണൂരിലും പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചസാര ഉപയോഗിക്കാതെയുള്ള മധുര പലഹാരങ്ങള്‍, ഐസ് ക്രീമുകള്‍, കേക്കുകള്‍ തുടങ്ങിയവ ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ച സ്യൂഗറിന്റെ 15-ാമത് ഔട്ട്‌ലെറ്റാണ് കണ്ണൂര്‍ ടൗണില്‍ നിക്ഷന്‍ ഇലക്‌ട്രോണിക്‌സിന് സമീപം സഹ്റ കോംപ്ലക്‌സില്‍ ആരംഭിച്ചിരിക്കുന്നത്.  സിനിമ താരം മാളവിക മേനോന്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രമേഹപ്പേടി ഇല്ലാതെ ആരോഗ്യകരമായ മധുര പലഹാരങ്ങളും ഐസ്‌ക്രീമുകളും എല്ലാവരിലേക്കും എത്തിക്കാനാണ് സ്യൂഗര്‍ ലക്ഷ്യമിടുന്നതെന്ന് സ്യൂഗര്‍ ഫുഡ്‌സ് സ്ഥാപകനും സിഇഒയുമായ ജാവേദ് ഖാദിര്‍ പറഞ്ഞു. മധുര പലഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കാനായി ഒരാള്‍ക്ക് കഴിക്കാവുന്ന അത്രയും പലഹാരങ്ങളുള്ള പാക്കറ്റുകള്‍ മാത്രമാണ് കമ്പനി ലഭ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2020 സെപ്റ്റംബറില്‍ കൊച്ചിയില്‍ ആദ്യ ഔട്ട്‌ലെറ്റ് തുറന്ന കമ്പനി കുറഞ്ഞ സമയം കൊണ്ട് തന്നെ കേരളത്തിലും ബംഗളൂരുവിലും ചെന്നൈയിലും ഉള്‍പ്പടെ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, പൊട്ടാഫോ എന്നിവയിലൂടെ കണ്ണൂരില്‍ എവിടെയും സ്യൂഗര്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയും.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

4 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

6 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

17 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

17 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

17 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

18 hours ago