ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, എക്സൈസ്, പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 24 ന് ദീപാവലി ദിനത്തില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദീപം തെളിയിക്കല്‍ പരിപാടിയും സംഘടിപ്പിക്കും. പ്രാചരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലിയും നടത്തും. കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകനയോഗത്തില്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…