Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ ഡിസംബര്‍ 21 വരെ തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധിയിലും സൂര്യകാന്തിയിലുമായി നടക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഗിരീഷ്‌ പട്ടാമ്പി കനകക്കുന്നിനു മുന്നില്‍ അസോസിയേഷന്‍ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. ചടങ്ങില്‍ സംസ്ഥാന, ജില്ലാ, മേഖലാ അംഗങ്ങള്‍ പങ്കെടുത്തു. ഡിസംബര്‍ 19, 20, 21 തീയതികളിലായിട്ടായിരിക്കും സമ്മേളനം നടക്കുക.

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഗിരീഷ്‌ പട്ടാമ്പി കനകക്കുന്നിനു മുന്നില്‍ അസോസിയേഷന്‍ പതാക ഉയര്‍ത്തുന്നു

ഡിസംബര്‍ 19ന് രാവിലെ 11 മണിക്ക് ഫോട്ടോഗ്രഫി പ്രദര്‍ശനം എം എല്‍ എ കെ ആന്‍സല്‍ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ട്രേഡ് ഫെയര്‍ എം എല്‍ എ ഐ ബി സതീഷ്‌ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചു മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നിയമസഭാ ചീഫ് വിപ്പ് എന്‍ ജയരാജ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഫോട്ടോഗ്രഫി പ്രദര്‍ശനം എം എല്‍ എ കെ ആന്‍സല്‍ ഉദ്ഘാടനം ചെയ്യുന്നു

20 ന് രാവിലെ പത്ത് മണിക്ക് ഫോട്ടോഗ്രഫി ഗ്രേഡിംഗ് ക്ലാസ്, ഉച്ചയ്ക്ക് 12 മണിക്ക് വനിതാ സംഗമം എന്നിവ നടക്കും. വൈകുനേരം 3 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് കനകക്കുന്നിലെ സമ്മേളന വേദിയിലേക്ക് പ്രകടനവും നടത്തും. 4 മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന പൊതുസമ്മേളന ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഫോട്ടോഗ്രഫി പുരസ്കാരങ്ങള്‍ മന്ത്രി ആന്റണി രാജു സമ്മാനിക്കും.

3 ദിവസമായി നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം പൊതുജനങ്ങള്‍ക്ക് സൌജന്യമാണ്. വിവിധ ലോകോത്തര ബ്രാണ്ടുകളുടെ ക്യാമറകളും, ക്യാമറ അനുബന്ധ വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും നടക്കും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!