എറണാകുളം റൂറൽ ജില്ലയിൽ നടക്കുന്ന പുതുവത്സരാഘോഷ പരിപാടികൾക്ക് പോലീസിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്ന് ജില്ലാ റൂറൽ പോലീസ് മേധാവി വിവേകുമാർ അറിയിച്ചു, പുതുവത്സരാഘോഷ ചടങ്ങുകളിൽ മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ സംഘാടകർ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തും. രാത്രി പാതയോരങ്ങളിൽ അനധികൃത ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതണമെന്നും പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ സംഘാടകർ രേഖപ്പെടുത്തി സൂക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെറായി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഷാഡോ പോലീസിനെ നിയോഗിക്കും
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട് ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ 1500 പോലീസുകാരാണ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…