ജയിലുകൾ സാമൂഹിക പരിവർത്തന കേന്ദ്രങ്ങൾ ആവണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കളക്ഷൻ ഹോമിലെ അന്തേവാസികൾക്ക് എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കുറ്റവാളികളെ മാനസിക പരിവർത്തനത്തിലേക്ക് നയിക്കുക എന്ന പ്രവർത്തനമാണ് ജയിലുകളിൽ നടക്കുന്നത്. ഇതിന് ശാസ്ത്രീയമായ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്.
അതി ഗുരുതരമല്ലാത്ത തെറ്റുകൾ ചെയ്തവരെ മാനസാന്തരപ്പെടുത്തി വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾ ജയിലുകളിൽ നടക്കുന്നുണ്ട്.
ഒരു കാലത്ത് ജയിലുകൾ കൊടിയ പീഡനത്തിന്റെ വേദികളായിരുന്നു. എന്നാൽ ഇന്ന് അതിന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പോലീസിൽ തന്നെ വന്ന മാറ്റങ്ങളുടെ ഭാഗമാണിത്. മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ജയിലുകളുടെ പരിവർത്തനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ മന്ത്രി വി ശിവൻകുട്ടി അനുസ്മരിച്ചു.
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…