കലാലയങ്ങളും സർവ്വകലാശാലകളും വഴി ലഭ്യമാകുന്ന അറിവുകൾ സമൂഹത്തിന്‍റെ പുരോഗതിക്കും ജീവിതനിലവാര വർധനയ്ക്കും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും ഉപയോഗപ്പെടുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പ്രൊഫഷണല്‍ സ്റ്റുഡന്‍റ്സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
യുവാക്കളുടെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ച് വൈജ്ഞാനിക മേഖലയിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർവ്വകലാശാലകളിൽ ഇൻക്യുബേഷൻ സെന്‍ററുകളും ട്രാൻസ്ലേഷണൽ റിസർച്ച് സെന്‍ററുകളും ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇതിനായി ആയിരം കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്.
നവകേരള സൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. ഉത്തരാധുനിക സമൂഹം ഉയർത്തുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ യുവതലമുറയെ ഒരുക്കിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിർമ്മിത ബുദ്ധിയുടെയും മെഷീൻ ലേണിംഗിന്റെയുമൊക്കെ നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലമാണിത്. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവര സാങ്കേതവിദ്യ ശക്തമായ സ്വാധീനം ചെലുത്തുന്നു. വിജ്ഞാന സമൂഹത്തെ അടിസ്ഥാനമാക്കി മികച്ച ജീവിത സാഹചര്യങ്ങളുള്ള സമൂഹം സൃഷ്ടിക്കാനാണ് നമ്മുടെ ശ്രമം – മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.
നാനൂറിലധികം പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികളും അഞ്ഞൂറോളം അധ്യാപകരും ഉച്ചകോടിയിൽ പങ്കെടുത്തു. ഓരോ മേഖലയിലും ഉയർന്നു വരുന്ന തൊഴിലവസരങ്ങളും തൊഴിൽമേഖലയിലെ മാറ്റങ്ങളും പുത്തൻ സാങ്കേതികവിദ്യകളും മനസ്സിലാക്കാനും, അതിനനുസരിച്ച് ഭാവി കരുപ്പിടിപ്പിക്കാനും വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് ഉച്ചകോടി.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…