ശാസ്തമംഗലം നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തൊമ്പതാം വാർഷിക പൊതുയോഗവും, പൊതുസമ്മേളനവും നന്മ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡൻറ് ശ്രീമതി M.B തങ്കമണിയമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുസമ്മേളനത്തിൽ ശ്രീ. സുരേന്ദ്രൻ ഈശ്വര പ്രാർത്ഥന ആലപിക്കുകയും, ജനറൽ സെക്രട്ടറി. ശ്രീ. എസ്. അനിൽകുമാർ സ്വാഗതം പറയുകയും ചെയ്തു. ശാസ്തമംഗലം വാർഡ് കൗൺസിലർ ശ്രീ. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യുകയും, കലാപരിപാടികളിൽ വിജയിച്ചവർക്ക് സമ്മാന ദാനംവിതരണം ചെയ്യുകയും ചെയ്തു.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നിർധനരായ ക്യാൻസർ പോലുള്ള മാരകരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 5 പേർക്ക് സാമ്പത്തിക സഹായം നൽകുകയുണ്ടായി. നന്മയുടെ “കൈത്തിരി” എന്ന പേരിലുള്ള കയ്യെഴുത്തു മാസിക
കൗൺസിലർ മധുസൂദനൻ നായർ പ്രകാശനം ചെയ്തു. തുടർന്ന് ശ്രീ .രഘു, ശ്രീ. മനോജ് എന്നിവർ ആശംസകൾ പറയുകയും, വൈസ് പ്രസിഡൻറ് ശ്രീ. രാമൻകുട്ടി കൃതജ്ഞതയും പറഞ്ഞു. കൂടാതെ കലാപരിപാടികൾ അരങ്ങേറി.
നന്മയുടെ പുതിയ ഭാരവാഹികളായി ശ്രീമതി. ജെ. പത്മകുമാരി, ശ്രീ. എൻ. സുരേന്ദ്രൻ നായർ, ശ്രീ. സുകുമാരൻ.A.S, പ്രസിഡൻറ്. ശ്രീ. എസ്. അനിൽകുമാർ, വൈസ് പ്രസിഡൻറ്. ശ്രീ. വി. അനിൽകുമാർ., ശ്രീ. രഘു .ആർ., ജനറൽ സെക്രട്ടറി. ശ്രീ. എസ്. രാമൻകുട്ടി, ജോയിൻ സെക്രട്ടറി. ശ്രീ. ബിജുക്കുട്ടൻ. ശ്രീമതി. സീമ.
ട്രഷറർ. ശ്രീമതി. M.B തങ്കമണി അമ്മ, എക്സിക്യൂട്ടീവ് അംഗങ്ങൾ. ശ്രീ .മനോജ്, ശ്രീ. ശിവകുമാർ .പി,
ശ്രീ. സെന്തി വേൽ, ശ്രീമതി. ശശികല വി നായർ, ശ്രീമതി. ഡി .ആർ. ലളിതാംബിക എന്നിവരെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…