തിരുവനന്തപുരം: ലഹരിപദാര്‍ത്ഥങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ കേരളത്തിന് പാഠമാകണമെന്നും അതിനെതിരെ സമൂഹം നിരന്തരജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ എഴുത്തുകാരനും സമസ്തകേരള സാഹിത്യ പരിഷത്ത് സംസ്ഥാനഭാരവാഹിയുമായ ഡോ. കായംകുളം യൂനുസ് അഭിപ്രായപ്പെട്ടു. സൊസൈറ്റി ഫോര്‍ പീപ്പീള്‍സ് റൈറ്റ്‌സ് (എസ്. എഫ്. പി. ആര്‍) സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയര്‍മാന്‍ എം. എം. സഫര്‍ അദ്ധ്യക്ഷത വഹിച്ച ജാഗ്രതാസദസ്സിന് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ജയദേവന്‍ നായര്‍ സ്വാഗതം ആശംസിച്ചു. ബിഷപ്പ് ഡോ. റോബിന്‍സന്‍ ഡേവിഡ് ലൂഥര്‍ അനുഗ്രഹ പ്രഭാഷണവും, ഡോ. എം. ആര്‍. തമ്പാന്‍ മുഖ്യപ്രഭാഷണവും നടത്തി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വേണു ഹരിദാസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിഞ്ജ എടുത്തു. സംസ്ഥാന ട്രഷറർ അജിതകുമാരി കൃതഞ്ജത രേഖപ്പെടുത്തി. ആറ്റുകാല്‍ രവീന്ദ്രന്‍ നായര്‍, കരമന ബയാര്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി. എസ്. പ്രദീപ്, സെക്രട്ടറി സി. വേണു ഗോപാല്‍, കോ- ഓര്‍ഡിനേറ്റര്‍ ജെ. എസ്. രതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളെ പ്രതിനിധീകരിച്ച് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…
സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പ് ഒന്നാമത്; ദൃശ്യ കലാരൂപത്തിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന് ഒന്നാം…