സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ ജില്ലയിൽ ആകെ, 5,827 പരാതികൾ തീർപ്പാക്കിയെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയിലെ ആറ് താലൂക്കുകളിലായി മെയ് 02 മുതൽ 16 വരെയാണ് അദാലത്തുകൾ നടന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ അനിൽ, ആന്റണി രാജു എന്നിവർ അദാലത്തിൽ ലഭിച്ച പരാതികൾ പരിശോധിച്ച് ഉത്തരവുകൾ നൽകി. ഏപ്രിൽ 1 മുതൽ 15 വരെ ഓൺലൈനായി ലഭിച്ച 13,945 അപേക്ഷകളും അദാലത്ത് ദിവസം ലഭിച്ച 5,921 അപേക്ഷകളും ഉൾപ്പെടെ 19,866 അപേക്ഷകൾ ആണ് ആകെ ലഭിച്ചത്. അദാലത്ത് ദിവസങ്ങളിൽ ലഭിച്ച പുതിയ അപേക്ഷകളിന്മേൽ 15 ദിവസത്തിനകം തീരുമാനം കൈക്കൊള്ളുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കൈമാറി. ചികിത്സാ സഹായം, മുൻഗണന കാർഡ്, വയോജന സംരക്ഷണം, ഭൂമി/സർവ്വെ തുടങ്ങിയ വിഷയങ്ങളിലാണ് ഏറ്റവും കൂടുതല് പരാതികൾ ലഭിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുള്ളതെന്നും കളക്ടർ അറിയിച്ചു.
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…
സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പ് ഒന്നാമത്; ദൃശ്യ കലാരൂപത്തിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന് ഒന്നാം…