ഡിജിപി ഏകെജി സെന്റർ ഓഫീസ് സെക്രട്ടറി – ഷിബു ബേബിജോൺ
തിരുവനന്തപുരം : പോലീസ് മേധാവി ഏകെജി സെന്ററിലെ ഓഫീസ് സെക്രട്ടറിയുടെ നിലവാരത്തിൽ എത്തിയെന്നും ഏകെജി സെന്ററിന്റെ അനക്സായി പോലീസ് ആസ്ഥാനം മാറിയെന്നും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിനും പിണറായിക്ക് വേണ്ടിയുള്ള പോലീസിന്റെ ദാസ്യ പണിക്കുമെതിരെ പോലീസ് ആസ്ഥാനത്തേക്ക് ആർ വൈ എഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര മതിഭ്രമത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു ഭയപ്പെടുത്താൻ ശ്രമിക്കുന്നത് പിണറായിയുടെ രാഷ്ട്രീയ പതനത്തിന്റെ ആരംഭമാണ്. പിണറായിയെ വിമർശിക്കുന്ന കേരളത്തിലെ മുൻനിര മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും ഭയപ്പെടുത്തി തങ്ങളുടെ അഴിമതിയും ധൂർത്തും യഥേഷ്ടം നടത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ്. സി പി എം സംസ്ഥാന സെക്രട്ടറി രാഷ്ട്രീയ വിടുവായത്തം പറഞ്ഞ് വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തെ അപമാനിക്കുകയും വിദ്യാർത്ഥി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയാണെന്നും പോലീസ് ആസ്ഥാനത്ത് നീതി ബോധവും നിയമ പരിജ്ഞാനവും ഉള്ള ആരും തന്നെയില്ല എന്നതിന്റെ തെളിവുമാണ് പോലീസിന്റെ സമകാലിക സംഭവങ്ങളിലൂടെ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ , പുലത്തറ നൗഷാദ്, എം.ആർ മഹേഷ് , ശ്യാം പള്ളിശ്ശേരിക്കൽ, കുളക്കട പ്രസന്നൻ , ഡേവിഡ് സേവ്യർ , സുനി മഞ്ഞമല, അഡ്വ.യു.എസ്. ബോബി, പ്രദീപ്കണ്ണല്ലൂർ, രാലു രാജ്, ശ്രീരാജ് ,നിഷാദ് കഴക്കൂട്ടം, ശ്രീകാന്ത് കരകുളം, നവീൻ, കബീർ പൂവാർ , യു അനന്തകൃഷ്ണൻ , .മുഹമ്മദ് അമീൻ , ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.ജയകുമാർ , കെ.എസ്. സനൽകുമാർ , വി. ശ്രീകുമാരൻ നായർ , കെ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു
ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചിയിലെ ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസ് എടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആർ വൈ എഫ് നടത്തിയ ഡി ജി പി ഓഫീസ് മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…