Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: July 2023

  • കെ എസ് എഫ് ഇ പുതിയ ബ്രാഞ്ചുകൾ തുറന്നു
    , , , ,

    കെ എസ് എഫ് ഇ പുതിയ ബ്രാഞ്ചുകൾ തുറന്നു

    കെ എസ് എഫ് ഇ തൊളിക്കോട്, പുളിയറക്കോണം ബ്രാഞ്ചുകൾ തുറന്നു; ധനമന്ത്രി ഉദ്ഘാടനം ചെയ്തു പുതുതായി ആരംഭിച്ച കെ എസ് എഫ് ഇ തൊളിക്കോട് ബ്രഞ്ചിൻ്റെയും, പുളിയറക്കോണം മൈക്രോ ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. ജനങ്ങളുടെ സമ്പാദ്യം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിൽ കെഎസ്എഫ്ഇ വലിയ പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കച്ചവട ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ല കെഎസ്എഫ്ഇ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 1300 പേരെ പി എസ് സി വഴി…

    Continue Reading

  • ഒറ്റ ദിവസം കൊണ്ട് 3340 റെക്കോര്‍ഡ് പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്
    , , , , ,

    ഒറ്റ ദിവസം കൊണ്ട് 3340 റെക്കോര്‍ഡ് പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

    25 സ്ഥാപനങ്ങള്‍ അടപ്പിച്ചു; 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ…

    Continue Reading

  • അറ്റകുറ്റ പണികള്‍ക്കു വേണ്ടി പമ്പിംഗ്‌ നിര്‍ത്തി വയ്ക്കും
    ,

    അറ്റകുറ്റ പണികള്‍ക്കു വേണ്ടി പമ്പിംഗ്‌ നിര്‍ത്തി വയ്ക്കും

    അരുവിക്കര 72 MLD ജല ശുദ്ധീകരണശാലയില്‍ അറ്റകുറ്റ പണികള്‍ക്കു വേണ്ടി പമ്പിംഗ്‌ നിര്‍ത്തി വയ്ക്കുന്നതിനാല്‍ 30-07-2023 ഞായറാഴ്ച രാവിലെ 8 മണി മുതൽ 31-07-2023 രാവിലെ 8 മണി വരെ വെളളയമ്പലം, ശാസ്തമംഗലം, കവടിയാര്‍, ഉയളമ്പാറ, വഴുതക്കാട്‌, തൈക്കാട്‌, പാളയം, വലിയശാല, തമ്പാനൂര്‍, സ്റ്റാച്യൂ, ആയൂര്‍വേദ കോളേജ്‌, പട്ടം, പ്ലാമൂട്‌, മുറിഞ്ഞപാലം, കുമാരപുരം, വഞ്ചിയൂര്‍, പേട്ട, ചാക്ക, പാറ്റൂര്‍, കരിക്കകം, ബേക്കറി ജംഗ്ഷന്‍, പുളിമൂട്‌, ശംഖുമുഖം, വേളി, പാണ്ട്കടവ്‌, ഒരുവാതില്‍ക്കോട്ട, ആനയറ എന്നീ പ്രദേശങ്ങളിൽ ജല വിതരണം…

    Continue Reading

  • ആലപ്പുഴ മെഡിക്കല്‍ കോളേജിന് സീറ്റ് നഷ്ടപ്പെടില്ല: മന്ത്രി വീണാ ജോര്‍ജ്
    , , , , , ,

    ആലപ്പുഴ മെഡിക്കല്‍ കോളേജിന് സീറ്റ് നഷ്ടപ്പെടില്ല: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍.എം.സി. സീറ്റ് മെട്രിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2023 ഫെബ്രുവരി മാസത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എന്‍.എം.സി. ഇന്‍സ്‌പെക്ഷന്‍ നടത്തിയത്. അന്ന്…

    Continue Reading

  • സിവിൽ സർവ്വീസ് പരീക്ഷാ വിജയികളെ അനുമോദിച്ചു
    , , , ,

    സിവിൽ സർവ്വീസ് പരീക്ഷാ വിജയികളെ അനുമോദിച്ചു

    2022 – ലെ സിവിൽ സർവ്വീസ് പരീക്ഷാ വിജയികളെ അനുമോദിക്കാൻ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിജയികൾക്കൊപ്പം . ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ : ആർ . ബിന്ദു സമീപം.

    Continue Reading

  • ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു
    , , , ,

    ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു

    വ്യാപക പരിശോധനയ്ക്ക് 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ഇന്ന് വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് മിന്നല്‍ പരിശോധന നടത്തുന്നത്. 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 3500 ലധികം വരുന്ന ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്.…

    Continue Reading

  • , , ,

    ‘ഓർമ്മത്തോണി’ ശില്പശാലയ്ക്ക് തുടക്കം

    കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ഈ വർഷം ആരംഭിക്കാൻ പോകുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയ്ക്ക് ‘ഓർമ്മത്തോണി’ എന്ന് പേരു നൽകിയതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ ചേർന്ന ദ്വിദിന ശില്പശാലയിലാണ് മന്ത്രി നാമകരണം നിർവ്വഹിച്ചത്. കേരളത്തിൽ അനുദിനം വ‍ർദ്ധിച്ചുവരുന്ന ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി രൂപീകരിച്ച പദ്ധതിയാണ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’. എല്ലാ വയോജനങ്ങളിലേക്കും എത്താവുന്ന തരത്തിൽ ഡിമെൻഷ്യ ക്ലിനിക്കുകൾ സ്ഥാപിക്കുകയെന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.…

    Continue Reading

  • മന്ത്രിയുമായി അഭിമുഖം നടത്തി എഐ അവതാരക
    , , , , ,

    മന്ത്രിയുമായി അഭിമുഖം നടത്തി എഐ അവതാരക

    കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ന്യൂസ് റൂമുകൾ വളരെ വേഗം നിർമ്മിതബുദ്ധിയെ ഉപയോഗിച്ചുള്ള ന്യൂസ് പ്രൊ‍ഡക്ഷനിലേക്ക് മാറുന്നു. ജനറേറ്റീവ് എഐ (Generative AI) ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി പ്രഗതി (Pragathy) എന്ന വാർത്താ അവതാരകയെ സൃഷ്ടിച്ച channeliam.com ഇപ്പോൾ AI അവതാറിനെ ഉപയോഗിച്ച് അഭിമുഖം നടത്തി ശ്രദ്ധേയമാകുന്നു. ഒരു AI അവതാരക ആദ്യമായി, എക്സിക്യൂട്ടീവ് തലത്തിൽ ഭരണനിർവ്വഹണത്തിലിരിക്കുന്ന ഒരു മന്ത്രിയെ ഇന്റർവ്യൂ ചെയ്യുകയാണ്. കേരളത്തിന്റെ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസാണ്…

    Continue Reading

  • പ്ലംബര്‍ ട്രേഡ്: അവസാന തിയതി ജൂലൈ 27
    , , , ,

    പ്ലംബര്‍ ട്രേഡ്: അവസാന തിയതി ജൂലൈ 27

    പട്ടികജാതി വികസന വകുപ്പ് കാഞ്ഞിരംകുളം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലേക്ക് ജൂലൈ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. scdditiadmission.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം, മുട്ടയും പാലും, യൂണിഫോം അലവന്‍സ് , സ്റ്റഡി ടൂര്‍ അലവന്‍സ്, കൂടാതെ  പട്ടികജാതി,  പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലംപ്സം ഗ്രാന്റ്, സ്റ്റൈപന്റ്, എന്നിവ ലഭിക്കും. ഹോസ്റ്റല്‍ സൗകര്യം, ബസ് കണ്‍സഷന്‍ എന്നിവയും ലഭ്യമാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  9605235311

    Continue Reading

  • മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണം
    , ,

    മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണം

    മഴക്കാലത്ത് വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും രൂപപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങളില്‍ വെള്ളം കയറുകയും അവ മനുഷ്യ വാസമുള്ളയിടങ്ങളിലേക്ക് വരാനും സാധ്യതയുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കല്‍ക്കെട്ടുകളിലും വിറകും മറ്റും സൂക്ഷിക്കുന്ന ചെറിയ ഷെഡുകളിലും വീടിനകത്തും ഇവ എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. പാമ്പുകടിയേറ്റാല്‍ പരിഭ്രമിക്കാതെ കടിയേറ്റയാളെ സമാധാനപ്പെടുത്തുകയാണ് ചെയ്യേണ്ടത്.ശരീരം അനക്കരുത്, സൗകര്യപ്രദമായി ഇരുത്തുക . ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചു കിടത്തുക. എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കുക . ബ്ലേയ്ഡോ കത്തിയോ ഉപയോഗിച്ച് മുറിവ് വലുതാക്കാന്‍…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!