Month: July 2023
-

അനന്തപുരി എഫ്. എം. നിർത്താനുള്ള തീരുമാനം പിൻവലിക്കണം
കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനും പ്രസാർഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗൗരവ് ദ്വിവേദിക്കും കത്തയച്ചു അനന്തപുരി എഫ്. എം. നിർത്താനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനും പ്രസാർഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗൗരവ് ദ്വിവേദിക്കും കത്തയച്ചു. അനന്തപുരി എഫ്.എമ്മിന്റെ ചരിത്രപരമായ പ്രാധാന്യം മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി ദശലക്ഷക്കണക്കിന് ശ്രോതാക്കളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ റേഡിയോ…
-

സൂര്യാഘാതമേറ്റുള്ള മരണം തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരെ നടപടി
സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കാനിടയായ സാഹചര്യം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മാലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
-

ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറിക്ക് പുതിയ സ്‌കൂൾ ബസ്
ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ സ്‌കൂൾ ബസ് ഒ.എസ് അംബിക എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് പുതിയ ബസ് വാങ്ങിയത്. മികച്ച പഠന സൗകര്യങ്ങളാണ് പൊതുവിദ്യാലയങ്ങളിൽ സർക്കാർ ഒരുക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികൾ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരണമെന്നും ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ഭൂഗർഭജലവകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ…
-

ട്യൂട്ടർ തസ്തികയിൽ അഭിമുഖം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെങ്ങാനൂർ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഹൈസ്‌കൂൾ, യുപി വിഭാഗത്തിൽ ട്യൂട്ടർ തസ്തികയിൽ അഭിമുഖം നടത്തുന്നു. ജൂലൈ 31 രാവിലെ 11ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ് ഒഴിവ്. പ്രതിമാസം 6,000 രൂപ ഹോണറേറിയമായി ലഭിക്കും. ബിരുദവും ബിഎഡും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യു.പി വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. പ്ലസ്ടുവും…
-

മേട്രൺ കം ട്യൂട്ടർ അഭിമുഖം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെങ്ങാനൂർ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ മെട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ അഭിമുഖം നടത്തുന്നു. ജൂലൈ 31 രാവിലെ 11ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ബിരുദവും ബിഎഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേദിവസം ഹാജരാകണമെന്ന്…
-

എ ഐ ക്യാമറകൾ വന്നതോടെ വാഹന അപകട മരണങ്ങൾ പകുതിയായി കുറഞ്ഞു
ഓണത്തിന് മുൻപ് 113 ഇലക്ട്രിക് ബസുകൾ കൂടി നഗരത്തിൽ ഇറങ്ങുമെന്നും മന്ത്രി സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. കഴിഞ്ഞവർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 പേർ മരിച്ചപ്പോൾ എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയ ഈ വർഷം ജൂണിൽ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേശവദാസപുരം റസ്റ്റ് റൂമിന്റെയും പട്ടത്തെയും പൊട്ടക്കുഴിയിലെയും ഹൈടെക് ബസ് ഷെൽട്ടറുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-

മാസ്റ്റര്‍ പ്ലാന്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു
ബഹു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച തിരുവനന്തപുരം നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍2024 നെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി ഒരു വികസന സെമിനാര്‍ 24.07.2023 ന് ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് സംഘടിപ്പിച്ചു. കരട് മാസ്റ്റര്‍പ്ലാന്‍ സംഷിപ്തമായിവിവിധ സംഘടനകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.അതിനുശേഷം സംശയദൂരീകരണത്തിന് അവസരമുïായിരുന്നു. നിലവില്‍ 31.07.2023 വരെ പരാതികളും നിര്‍ദ്ദേശങ്ങളും തിരുവനന്തപുരം നഗരസഭയില്‍ സമര്‍പ്പിക്കാവുന്നതാണ്. വികസന സെമിനാറില്‍ മേയര്‍, ഡെപ്യുട്ടി മേയര്‍, എം.എല്‍.എ മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ കളക്ടര്‍, സിറ്റി പോലീസ്…
-

കാര്‍ഷിക മേഖലയില്‍ ഊര്‍ജ്ജകാര്യക്ഷമത കൈവരിക്കാന്‍ ശില്പശാല
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് ജൂലൈ 25ന് നിര്‍വഹിക്കും കാലാവസ്ഥ അതിജീവനശേഷിയും ഊര്‍ജ്ജ കാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍’ എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ശില്പശാല ഇന്ന് (ജൂലൈ 25). കൃഷിവകുപ്പുമായി ചേര്‍ന്ന് പതിനാല് ജില്ലകളിലും നടത്തുന്ന ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. ഇ.എം.സിയില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കര്‍ഷിക മേഖലയെയാണ്. കാര്‍ഷിക മേഖലയിലെ ഊര്‍ജ്ജകാര്യക്ഷമത…
-

യന്ത്രവത്കൃത വള്ളങ്ങളുടെ പരിശോധന ജൂലൈ 26ന്
തിരുവനന്തപുരം ജില്ലയിലുള്ള യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങളെ ഭൗതികപരിശോധനയ്ക്ക് ഹാജരാക്കാന്‍ ഒരവസരം കൂടി നല്‍കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍. ജൂലൈ 20ന് ഹാജരാക്കാത്ത വള്ളങ്ങളെ ബുധനാഴ്ച (ജൂലൈ 26) നടക്കുന്ന പരിശോധനയ്ക്ക് ഹാജരാക്കാം. രാവിലെ 10.30 മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെയാണ് സമയം. ബുധനാഴ്ചയും വള്ളങ്ങള്‍ ഹാജരാക്കിയില്ലെങ്കില്‍ കെ.എം.എഫ്.ആര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8138898480
-

കോഴിവളര്‍ത്തലിലൂടെ സ്വയംപര്യാപ്തരാകാന്‍ വിദ്യാര്‍ത്ഥികള്‍
കെപ്കോയുടെ ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്‘ പദ്ധതിയില്‍ കന്യാകുളങ്ങര, നെടുവേലി സ്‌കൂളുകളും. കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയില്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേയും നെടുവേലി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേയും വിദ്യാര്‍ത്ഥികളും അണിചേരും. കുട്ടികളില്‍ കോഴിവളര്‍ത്തലിലെ താത്പര്യം വര്‍ധിപ്പിച്ച,് കോഴിവളര്‍ത്തല്‍ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച്…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed










